1 GBP = 113.26
breaking news

ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ

ഹാർലോ മലയാളി അസോസിയേഷൻ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ ഹാർലോ മലയാളി അസോസിയേഷൻ നിങ്ങളുടെ മനസ്സിന്റെ പിരിമുറക്കുകൾ കുറയ്ക്കാൻ ഒരു ഗംഭീര സംഗീത രാത്രിയുമായി എത്തുന്നു… ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി ഏപ്രിൽ 26 ശനിയാഴ്ച തറവാട് മ്യൂസിക് ബാൻഡിന്റെ ലൈവ് ഷോയാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഹാർലോ ലേഡി ഫാത്തിമ ഹാളിൽ ഏപ്രിൽ 26 ശനിയാഴ്ച്ച വൈകുന്നേരം ആറു മണിക്കാണ് ലൈവ് മ്യൂസിക് ഷോ അരങ്ങേറുക. പ്രഗൽഭ കലാകാരന്മാർ അണിനിരക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി കമ്മിറ്റി അറിയിച്ചു.

തറവാട് മ്യൂസിക് ബാൻഡിലെ പ്രമുഖ കലാകാരന്മാരെ പരിചയപ്പെടാം…

രാജീവ് രാജശേഖരൻ
പിച്ചവെച്ച കാലം മുതൽ സംഗീതം പഠിച്ചു – ആ സംഗീതത്തിൽ ജീവിച്ചു!
200-ത്തിലധികം സ്റ്റേജ് ഷോകൾ, സ്കൂൾ കലോത്സവം മുതൽ ഐഡിയ സ്റ്റാർ സിങ്ങർ വരെ!
YouTube-ൽ “RR Singer” സെർച്ച് ചെയ്താൽ അതുല്യ ഗായകൻ നിങ്ങളെ കാത്തിരിക്കുന്നു!

അൻവിൻ കെടാമംഗലം
ശുദ്ധസംഗീതത്തിന് ഉടമ,
കൈരളി ടിവി ഗന്ധർവ്വ, കപ്പ് ടിവി മോജോ…
മ്യൂസിക്കിൽ ബിരുദാനന്തര ബിരുദം നേടിയ കലാപ്രതിഭ.

അഭിജിത് യോഗി
ഗായകനും ഗിറ്റാറിസ്റ്റുമായ വേറിട്ട ശബ്ദം.

അസീർ
വയലിനിൽ അത്ഭുതം തീർക്കുന്ന മാന്ത്രികൻ,
യു.കെയിലെ ഏത് മ്യൂസിക്കൽ ഇവന്റിലും ആവശ്യമുള്ള പേരാണ് “AZEER”.

രഞ്ജിത്ത് ജോർജ്
ഹൃദയ താളത്തിൽ ഡ്രമുകൾക്ക് ജീവൻ നൽകുന്ന പ്രതിഭ.
വിധു പ്രതാപിനൊപ്പം സ്റ്റേജിൽ തിളങ്ങിയിട്ടുള്ള മികച്ച ഡ്രമ്മർ.

ഹക്കീം സൗദ – കീബോർഡിൽ വിസ്മയം തീർക്കുന്ന കൈകൾ
ആദിത്യ നായർ – ഗിറ്റാറിൽ മാന്ത്രികനാദം
അനിൽ കെ ജോസഫ് – പ്രൊക്യൂഷൻ വിസ്മയം
റോഷിൻ – ബാസ്സ് ഗിറ്റാറിലെ താളവിസ്മയം

ഹാർലോ മലയാളി അസോസിയേഷൻ കമ്മറ്റി
നിങ്ങൾക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാവാത്ത ഒരു സംഗീതമയം! ടിക്കറ്റുകൾ കരസ്ഥമാക്കൂ…സ്പെഷ്യൽ ഡിസ്കൗണ്ട് തീരുന്നതിനു മുൻപ് ടിക്കറ്റുകൾ കരസ്ഥമാക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more