1 GBP = 113.26
breaking news

സമന്വയം -2025 ശനിയാഴ്ച ഏപ്രിൽ 26 ന്

സമന്വയം -2025 ശനിയാഴ്ച ഏപ്രിൽ 26 ന്

അരുൺ ജോർജ്
( യുക്മ മിഡ്ലാൻഡ്സ് മീഡിയ കോർഡിനേറ്റർ)

ഹെറിഫോഡ്: ഹെറിഫോഡ് മലയാളി അസോസിയേഷൻ (ഹേമ )യുടെ ഈസ്റ്റർ -വിഷു -ഈദ് സംഗമം ‘സമന്വയം -2025 ’വിപുലമായ പരിപാടികളോടെ ഏപ്രിൽ 26 ശനിയാഴ്ച വൈകുന്നേരം 4 മണിമുതൽ Lyde Court Wedding Venue- വിൽ വച്ച് നടത്തപെടുന്നു .

ജാതി മത ഭേദമില്ലാതെ ഹേമ കുടുംബാങ്ങങ്ങൾ തങ്ങളുടെ സന്തോഷം പങ്കിടുവാൻ ഒത്തു കൂടുന്ന ഈ സ്നേഹ സംഗമരാവിൽ വിവിധ കലാപരിപാടികൾ, സ്നേഹ വിരുന്ന്, പൊതു സമ്മേളനം തുടങ്ങിയവ നടക്കും .ആദരണീയ ആശ്ഫോംഡ് എം പി സോജൻ ജോസഫ് , ലോക കേരള സഭ മെമ്പർ ശ്രീ ലജീവ് രാജൻ തുടങ്ങിയ വീശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കും.

ഉത്സവത്തിന്റെ പ്രധാന ആകർഷണം ഹേമ കുടുംബാങ്ങഗളുടെയും, കുട്ടികളുടെയും കലാപരുപാടികളോടൊപ്പം പ്രശസ്ത Water Drummer Hilkin Thomas ഇന്റ വാട്ടർ ആൻഡ് ഫയർ ഡ്രംസ് വിത്ത്‌ DJ പെർഫോമൻസ് ആയിരിക്കും .

ആഘോഷപരിപാടികൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ഹേമ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more