1 GBP = 113.26
breaking news

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം; സി.ബി.ഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെൽജിയത്തിലേക്ക്

മെഹുല്‍ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം; സി.ബി.ഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ ബെൽജിയത്തിലേക്ക്

ന്യൂഡല്‍ഹി / ബ്രസൽസ്: 13,00 കോടിയുടെ വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യവിടുകയും കഴിഞ്ഞ ദിവസം ബെൽജിയത്തിൽ പിടിയിലാകുകയും ചെയ്ത വജ്രവ്യാപാരി മെഹുൽ ചോക്സിയെ ഇന്ത്യയിലെത്തിക്കാൻ നീക്കം. സി.ബി.ഐ, ഇ.ഡി ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച ബെല്‍ജിയത്തിലേക്ക് പോകുമെന്നാണ് പുതിയ നീപ്പോർട്ട്.

കൈമാറുന്നതിനുള്ള രേഖകൾ തയാറാക്കാനും നടപടിക്രമങ്ങൾ പൂർത്തീകരിക്കാനുമാണ് ഉദ്യോഗസ്ഥർ ആദ്യഘട്ടത്തിൽ ശ്രമിക്കുന്നത്. ഇരു ഏജന്‍സികളില്‍നിന്നും രണ്ടോ മൂന്നോ ഉദ്യോഗസ്ഥര്‍ വീതമായിരിക്കും പോകുക. ഏജന്‍സി മേധാവികള്‍ ഇതുസംബന്ധിച്ച ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യന്‍ അധികൃതരുടെ ആവശ്യപ്രകാരം ശനിയാഴ്ചയാണ് ചോക്‌സിയെ ബെല്‍ജിയം പൊലീസ് അറസ്റ്റ് ചെയ്തത്. 65കാരനായ ഇയാൾ കാൻസർ ബാധിതനാണെന്നും സ്വിറ്റ്‌സർലൻഡിലേക്ക് ചികിത്സക്ക് പോകാൻ ഒരുങ്ങവെയാണ് അറസ്റ്റിലായതെന്നും റിപ്പോർട്ടുണ്ട്.

ഇന്ത്യ അന്വേഷിക്കുന്ന വിവാദ വ്യവസായി നീരവ് മോദിയുടെ അമ്മാവനായ മെഹുൽ ചോക്സിക്കെതിരെ ഇന്‍റർപോൾ നേരത്തെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. 2018 മുതൽ പൗരത്വം സ്വീകരിച്ച് ആന്‍റിഗ്വയിൽ കഴിയുകയായിരുന്ന ചോക്സിയെ കാണാതാവുകയായിരുന്നു. പിന്നീട് കരീബിയൻ രാജ്യമായ ഡൊമിനിക്കയിൽ പ്രത്യക്ഷപ്പെട്ടു. 2023 നവംബർ 15ന് മെഹുൽ ചോക്സിക്ക് ബെൽജിയത്തിൽ താമസാനുമതി ലഭിച്ചു. ഭാര്യ പ്രീതി ചോക്‌സി ബെൽജിയൻ പൗരയാണ്. മെഹുൽ ചോക്സിക്ക് ബെൽജിയം സർക്കാർ ‘എഫ് റെസിഡൻസി കാർഡ്’ നൽകിയിരുന്നു.

2021ൽ സ​ഹ​സ്ര​കോ​ടി​ക​ളു​ടെ വാ​യ്​​പ ത​ട്ടി​പ്പു ന​ട​ത്തി ഇ​ന്ത്യ​യി​ൽനി​ന്ന് ക​ട​ന്നു​ക​ള​ഞ്ഞ വി​ജ​യ്​ മ​ല്യ, നീ​ര​വ്​ മോ​ദി എന്നിവർക്കൊപ്പം മെ​ഹു​ൽ ചോ​ക്​​സിയുടെയും സ്വ​ത്ത്​ ഇ.​ഡി കണ്ടുകെട്ടി പൊ​തു​മേ​ഖ​ല ബാ​ങ്കു​ക​ൾ​ക്ക്​ കൈ​മാ​റിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more