1 GBP = 113.45
breaking news

യുക്രെയ്നിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ ആക്രമണം

യുക്രെയ്നിൽ ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിൽ റഷ്യൻ ആക്രമണം

കിയവ്: ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടെ വെയർഹൗസിന് നേരെ റഷ്യൻ ആക്രമണം. ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ഇന്ത്യയിലെ യുക്രെയ്ൻ എംബസിയാണ് ആക്രമണം നടന്ന വിവരം അറിയിച്ചത്. മനപ്പൂർവം ഇന്ത്യയെ റഷ്യ ലക്ഷ്യംവെക്കുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു. 

പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുത്തിന്റെ വെയർഹൗസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ കമ്പനിയായ കുസുമിന്റെ യുക്രെയ്നിലെ വെയർഹൗസിൽ ഒരു റഷ്യൻ മിസൈൽ പതിച്ചു. ഇന്ത്യയുമായി പ്രത്യേക സൗഹൃദം അവകാശപ്പെടുമ്പോൾ തന്നെ, മോസ്കോ മനഃപൂർവം ഇന്ത്യൻ ബിസിനസുകളെ ലക്ഷ്യമിടുന്നു. കുട്ടികൾക്കും പ്രായമായവർക്കും വേണ്ടിയുള്ള മരുന്നുകളാണ് നശിപ്പിച്ചതെന്ന് ഇന്ത്യയിയെ യുക്രെയ്ൻ എംബസി എക്സിൽ കുറിച്ചു. 

കിയവിൽ നടന്ന റഷ്യൻ ആക്രമണത്തിൽ ഇന്ത്യയിലെ പ്രധാന കമ്പനിയുടെ വെയർഹൗസ് തകർത്തുവെന്ന് യുക്രെയ്നിലെ യു​.കെ അംബാസഡർ മാർട്ടിൻ ഹാരിസും പറഞ്ഞു.. റഷ്യൻ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്നും മിസൈൽ അല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. കഴിഞ്ഞ ദിവസം റഷ്യയുടെ ഊർജ സ്ഥാപനങ്ങൾക്ക് നേരെ യുക്രെയ്ൻ അഞ്ച് ആക്രമണങ്ങൾ നടത്തിയതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം ആരോപിച്ചിരുന്നു 

അതേസമയം, ആക്രമണവാർത്തയോട് റഷ്യയോ ഇന്ത്യയോ പ്രതികരിച്ചിട്ടില്ല. ഇന്ത്യൻ വ്യവസായി രാജീവ് ഗുപ്തയുടെ ഉടമസ്ഥതയിലുള്ള കുസും യുക്രെയ്നിലെ ഏറ്റവും വലിയ ഫാർമ സ്ഥാപനങ്ങളിൽ ഒന്നാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more