1 GBP = 113.81

കൗൺസിലുകളുടെ ക്ലീൻ-എയർ സർചാർജുകൾ; പാർക്കിംഗ് ചാർജുകൾ കുത്തനെ ഉയരുന്നു

കൗൺസിലുകളുടെ ക്ലീൻ-എയർ സർചാർജുകൾ; പാർക്കിംഗ് ചാർജുകൾ കുത്തനെ ഉയരുന്നു

ലണ്ടൻ: കൗൺസിലുകളുടെ ക്ലീൻ-എയർ സർചാർജുകൾ കാരണം പാർക്കിംഗ് ചാർജുകൾ കുത്തനെ ഉയരുന്നതായി റിപ്പോർട്ട്. ഇംഗ്ലണ്ടിലുടനീളമുള്ള മിക്ക കൗൺസിലുകളും പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് പാർക്കിംഗ് സർചാർജ് ചുമത്തുന്നതിനാൽ, കാറുകൾ പാർക്ക് ചെയ്യുന്നതിന് വരുന്ന അധിക ചാർജ്ജ് ഡ്രൈവർമാരെ വലയ്ക്കുന്നു.

മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ തടയുന്നതിനായി അഞ്ചിൽ ഒന്ന് കൗൺസിലുകൾ പാർക്കിംഗ് താരിഫുകളിലും റസിഡന്റ് പാർക്കിംഗ് പെർമിറ്റുകളിലും ക്ലീൻ-എയർ ലെവികൾ ചേർക്കുന്നു. ഈസ്റ്റ് സസെക്സ്, ബാത്ത്, നോർത്ത് ഈസ്റ്റ് സോമർസെറ്റ് കൗൺസിലുകളാണ് ഈ വസന്തകാലത്ത് ഈ സംവിധാനം അവതരിപ്പിച്ചവയിൽ ഏറ്റവും പുതിയത്. അതേസമയം ലണ്ടൻ ബറോകളിൽ മൂന്നിൽ രണ്ട് ഭാഗവും ഇപ്പോൾ ഇന്ധന തരം അനുസരിച്ച് വാഹനങ്ങൾക്ക് നിരക്ക് ഈടാക്കുന്നു. പഴയ വാഹനങ്ങൾക്ക് ചില നഗരങ്ങൾ ചുമത്തുന്ന ലോ-എമിഷൻ സോൺ പിഴകൾക്ക് പുറമേയാണ് ലെവികൾ.

അതേസമയം ക്ലീൻ എയർ സോണുകളിൽ നിന്ന് വ്യത്യസ്തമായി, താരിഫിന്റെ വില മൂന്നിരട്ടിയാക്കാൻ കഴിയുന്ന പാർക്കിംഗ് സർചാർജുകൾ സ്ട്രീറ്റ് ബോർഡുകളിലും പാർക്കിംഗ് നോട്ടീസുകളിലും രേഖപ്പെടുത്തുന്നില്ല എന്നത് കൂടാതെ ഒരു പാർക്കിംഗ് ആപ്പിൽ പണമടയ്ക്കാൻ വരുന്നതുവരെ പല വാഹനമോടിക്കുന്നവരും അതിനെക്കുറിച്ച് അറിയുന്നില്ല എന്നതും ഡ്രൈവർമാരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

വായു മലിനീകരണം പരിഹരിക്കുന്നതിനും ഡ്രൈവർമാരെ പരിസ്ഥിതി സൗഹൃദ ഗതാഗത രീതികളിലേക്ക് മാറാൻ പ്രോത്സാഹിപ്പിക്കുന്നതിനും ഈ നയം ആവശ്യമാണെന്ന് കൗൺസിലുകൾ പറയുന്നു. എന്നിരുന്നാലും, തെരുവ് അടയാളങ്ങളുടെ അഭാവവും പ്രവചനാതീതമായ ചാർജിംഗ് മാനദണ്ഡങ്ങളും ഡ്രൈവർമാർ ഇരുട്ടിൽ തപ്പുന്നുവെന്ന് പറയുന്ന മോട്ടോർ ഓർഗനൈസേഷനുകൾ ഇതിനെ വിമർശിച്ചിട്ടുണ്ട്.

ചില കൗൺസിലുകൾ ഡീസൽ വാഹനങ്ങൾക്ക് മാത്രമേ സർചാർജ് ചുമത്തുന്നുള്ളൂ. മറ്റു ചിലത് EU യുടെ യൂറോ 6 മാനദണ്ഡങ്ങൾ പാലിക്കുന്ന വാഹനങ്ങളെ ഒഴിവാക്കുന്നു, അതേസമയം പലരും CO2 ഉദ്‌വമനം അല്ലെങ്കിൽ എഞ്ചിൻ വലുപ്പം അനുസരിച്ച് ബാധ്യത കണക്കാക്കുന്നു, ഇത് ഒരേ പാർക്കിംഗ് സ്ലോട്ടിന് ഒരു ഡസനോ അതിലധികമോ വില ബാൻഡുകളിലേക്ക് നയിക്കുന്നു.

അധിക ചാർജ്ജ് നൽകുന്ന പ്രദേശങ്ങളിലെ താമസക്കാരും തൊഴിലാളികളും പറയുന്നത്, ചില ബറോകൾ പാർക്കിംഗ് പെർമിറ്റിന് മറ്റുള്ളവയേക്കാൾ 10 മടങ്ങ് വരെ കൂടുതൽ ഈടാക്കുന്നുവെന്നാണ്. ലാംബെത്തിൽ, 2023 മുതൽ വാർഷിക പെർമിറ്റിന്റെ വില 400% വരെ വർദ്ധിച്ചു. വില വർദ്ധനവിൽ അധ്യാപകരും ഡോക്ടർമാരും ഉൾപ്പെടെയുള്ള പ്രധാന തൊഴിലാളികൾക്ക് ജോലിക്ക് വരുന്ന വാഹനം പാർക്ക് ചെയ്യുന്നതിന് ഇപ്പോൾ പ്രതിവർഷം £1,000 വരെ നൽകേണ്ട ഡേ പെർമിറ്റികളും ഉൾപ്പെടുന്നു. പെർമിറ്റുകളുടെയും ഓൺ-ഡിമാൻഡ് വിസിറ്റർ പാർക്കിംഗിന്റെയും സർചാർജുകൾ വാഹനങ്ങളുടെ CO2 ഉദ്‌വമനം അടിസ്ഥാനമാക്കി 13 വ്യത്യസ്ത ബാൻഡുകളായി തിരിച്ചിരിക്കുന്നു, ഡീസലിന് അധിക ലെവിയും ചുമത്തുന്നുണ്ട്. ഇക്കാര്യങ്ങളിൽ കൗൺസിലുകളിൽ നിന്ന് അനുഭാവപൂർവ്വമായ തീരുമാനങ്ങൾ ഉണ്ടാകണമെന്ന് വാഹനയുടമകളുടെ ഗ്രൂപ്പുകൾ അഭ്യർത്ഥിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more