1 GBP = 113.55
breaking news

ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 46 ലക്ഷം രൂപയ്ക്ക്

ആഡംബര കാറിന്റെ ഫാൻസി നമ്പർ ലേലത്തിൽ പോയത് 46 ലക്ഷം രൂപയ്ക്ക്

കൊച്ചിയിൽ ആഡംബര കാറിന്റെ ഫാൻസി നമ്പറിന് 46 ലക്ഷം രൂപയുടെ ലേലം. KL O7 DG 0007 എന്ന നമ്പരാണ് 46.24 ലക്ഷം രൂപയ്ക്ക് ലേലത്തിൽ പോയത്. കാക്കനാട് സ്വദേശി വേണുഗോപാലകൃഷ്ണനാണ് നമ്പർ ലേലത്തിൽ പിടിച്ചത്. KL 07 DG 0001 എന്ന നമ്പർ 25 ലക്ഷം രൂപയ്ക്ക് പിറവം സ്വദേശി തോംസൺ ബാബു സ്വന്തമാക്കി. അഞ്ചുപേരാണ് ലേലത്തിൽ പങ്കെടുത്തത്. എറണാകുളം ആർടിഒയുടെ കീഴിൽ നടന്ന ഏറ്റവും ഉയർന്ന ലേലങ്ങളിൽ ഒന്നാണിത്. ലബോർഗിനിയുടെ ഉറൂസ് എന്ന മോഡലിന് വേണ്ടിയാണ് ഓൺലൈനായി ലേലം നടന്നത്. ഈ ലേലത്തിലൂടെ സർക്കാരിന്റെ ഖജനാവിലേക്ക് 70 ലക്ഷത്തിലധികം രൂപയാണ് ലഭിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more