1 GBP = 110.29
breaking news

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ദുഃഖ വെള്ളി ആചരണം ഏപ്രിൽ 18- ന് പന്താസഫ് കുരിശുമലയിൽ..

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ദുഃഖ വെള്ളി ആചരണം ഏപ്രിൽ 18- ന് പന്താസഫ് കുരിശുമലയിൽ..

ബെന്നി തോമസ്

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ പത്തു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി ഏപ്രിൽ 18 – തിയതി 10.40 – മണിക്ക് നോർത്ത് വെയിൽസിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു .കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാദർ ജോർജ് അരീക്കുഴി സി.എം .ഐ നേതൃത്വം നൽകുന്നതാണ്.

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ് .നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കുമല്ലോ.

നമ്മുടെ രെക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നൊയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശു വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –

FRACISCAN FRIARY MONASTERY ROAD, PANTASAPH, CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more