1 GBP = 110.33
breaking news

കെ.സി.എ റെഡിച്ചിന്റെ വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠേന പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു

കെ.സി.എ റെഡിച്ചിന്റെ വാർഷിക പൊതുയോഗത്തിൽ ഐകകണ്ഠേന പുതിയ ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു

മാത്യു വർഗ്ഗീസ്, പിആർഒ

റെഡ്ഡിച്ച്: , കായിക, സാമൂഹ്യ മേഖലകളിൽ മികച്ച ഇടപെടലുകൾ നടത്തി, യു.കെ മലയാളി സമൂഹത്തിൽ ശക്തമായ സ്ഥാനമുറപ്പിച്ച കേരള കൾച്ചറൽ അസോസിയേഷൻ (കെ.സി.എ) – റെഡ്ഡിച്ചിന്റെ വാർഷിക പൊതു യോഗം ഭംഗിയായി സംഘടിപ്പിച്ചു.

2025 മാർച്ച് 22 ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്‌മോർ ഹാളിൽ നടന്ന സമ്മേളനത്തിൽ നൂറിലധികം വരുന്ന കെ.സി.എ അംഗങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് ജയ് തോമസ് വാർഷിക പൊതു സമ്മേളനത്തിന് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ജസ്റ്റിൻ മാത്യു 2024 വർഷത്തെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ജോബി ജോസഫ് സാമ്പത്തിക കണക്കുകളും അവതരിപ്പിച്ചു.

കെ. സി. എ അംഗങ്ങൾ കഴിഞ്ഞ വര്ഷം പ്രോഗ്രാമുകൾക്ക് നൽകിയ അകമഴിഞ്ഞ പിന്തുണയും സേവനങ്ങളും, കൂടാതെ വളരെ സുതാര്യവും കൃത്യവുമായ വരവ് ചിലവ് കണക്കുകളും ഐകകണ്ഠേനയാണ് സമിതി യോഗം അംഗീകരിച്ചത്. തുടർന്ന് നടന്ന ചർച്ചകളിൽ സംഘടനയുടെ ഭാവി പ്രവർത്തനങ്ങളെ പറ്റിയും ഭരണഘടനാ ഭേദഗതികളും സംബന്ധിച്ച് നിർദേശങ്ങൾ ഉന്നയിച്ച് അംഗീകരിച്ചു. കെ.സി.എ സംഘടനയെ ചാരിറ്റി കമ്മീഷനിൽ രജിസ്റ്റർ ചെയ്യേണ്ടതിന്റെ അനിവാര്യത ചർച്ച ചെയ്യുകയും അതിനുള്ള നടപടികൾ പുതിയ ഭരണസമിതിക്ക് ചുമതലപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം നടത്തിയ പ്രവർത്തനങ്ങൾക്ക് മുൻ ഭരണസമിതിയ്ക്ക് യോഗം അഭിനന്ദനമർപ്പിച്ചു. അനുസ്മരണീയമായ പ്രവർത്തനങ്ങൾക്കും, സമൂഹത്തിൽ എപ്പോഴും കൈത്താങ്ങായ നിലപാടിനുമാണ് അംഗങ്ങൾ പ്രത്യേക അഭിനന്ദനം അറിയിച്ചത്.

തുടർന്ന്, മുൻ പ്രസിഡന്റ് ജയ് തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ 2025-26 കാലയളവിനുള്ള പുതിയ ഭരണസമിതിയെ അംഗങ്ങൾ ഐകകണ്ഠേന തിരഞ്ഞെടുത്തു. 25 അംഗങ്ങൾ ഉൾപ്പെട്ട ടീമാണ് പുതിയ ഭരണസമിതിയിൽ സ്ഥാനമേറ്റത്.

പുതിയ ഭരണസമിതി ഭാരവാഹികളുടെ പേരും അവരുടെ ഉത്തരവാദിത്തങ്ങളും താഴെ കൊടുത്തിരിക്കുന്നു:

പ്രസിഡന്റ്: ശ്രീ. ബിഞ്ചു ജേക്കബ്

സെക്രട്ടറി: ശ്രീ. അഭിലാഷ് സേവ്യർ

ട്രഷറർ: ശ്രീ. സാബു ഫിലിപ്പ്

മറ്റ് ഭാരവാഹികൾ:

വൈസ് പ്രസിഡന്റ്: ശ്രീമതി. ജെൻസി പോൾ

ജോയിന്റ് സെക്രട്ടറിമാർ:

ശ്രീ. ജസ്റ്റിൻ ജോസഫ്

ശ്രീ. ജിബിൻ സെബാസ്റ്റ്യൻ

ജോയിന്റ് ട്രഷറർ: ശ്രീ. ജോബി ജോൺ

കലാ കോ ഓർഡിനേറ്റർമാർ:

ശ്രീമതി. ഡെയ്‌സി അഭിലാഷ്

ശ്രീ. റോയ് മാത്യു

കായിക കോഓർഡിനേറ്റർമാർ:

ശ്രീ. ജോസഫ് തെക്കേടം (ടിജോ)

ശ്രീ. ഷാജി തോമസ്

കൗൺസിൽ പ്രതിനിധികൾ:

ശ്രീ. ജിബു ജേക്കബ്സ്

ശ്രീ. റോബിൻ പാലക്കുഴിയിൽ ജോസഫ്

യുകെ കെഎംഎ പ്രതിനിധികൾ:

ശ്രീ. രാജപ്പൻ വർഗീസ്

ശ്രീ. പോൾ ജോസഫ്

ശ്രീ. ബെന്നി വർഗീസ്

പി.ആർ.ഒ: ശ്രീ. മാത്യു വർഗീസ്

എക്സിക്യൂട്ടീവ് അംഗങ്ങൾ:

ശ്രീ. ജയ് തോമസ്

ശ്രീ. ജസ്റ്റിൻ മാത്യു

ശ്രീ. സ്റ്റാൻലി വർഗീസ്

ശ്രീ. സോളമൻ മാത്യു

ശ്രീ. സാജോ പാപ്പച്ചൻ

ശ്രീ. ജോർജ് ദേവസ്സി

ശ്രീ. ജോമോൻ മാത്യു

ശ്രീ. ജൈസൺ മാത്യു

ഇന്റേണൽ ഓഡിറ്റർ: ശ്രീ. ജിജോ വെമ്പിള്ളിൽ

അധികാര കൈമാറ്റ ചടങ്ങിനുശേഷം പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ഹൃദയപൂർവമായ ആശംസകൾ അറിയിച്ചു. ചടങ്ങിന് ശേഷം വിഭവസമൃദ്ധമായ സദ്യയിൽ പങ്കെടുത്ത് സമ്മേളനം വിജയകരമായി സമാപിച്ചു.

കെ.സി.എ – റെഡിച്ചിന്റെ പുതിയ ഭരണസമിതിയ്ക്ക് എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും.

– PRO Mathew Varghese

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more