1 GBP = 110.64
breaking news

ഹമാസ് നേതാവ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഹമാസ് നേതാവ് ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

ഗസ്സ സിറ്റി: തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം സലാഹ് അൽ ബർദാവീൽ കൊല്ലപ്പെട്ടു. അൽ മവാസി മേഖലയിലെ ടെന്‍റിന് നേരെയുണ്ടായ ആക്രമണത്തിൽ ഭാര്യയും മരിച്ചു.

പ്രാർഥന നിർവഹിക്കുന്നതിനിടെയാണ് ആക്രമണമെന്ന് ഹമാസ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞദിവസം ഹമാസ് സൈനിക ഇന്‍റലിജൻസ് വിഭാഗം തലവൻ ഉസാമ തബാശും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ‘അദ്ദേഹത്തിന്‍റെ രക്തം, ഭാര്യയുടെയും രക്തസാക്ഷികളുടെയും രക്തം എന്നിവ വിമോചനത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും ഇന്ധനമായി നിലനിൽക്കും. ക്രിമിനൽ ശത്രുവിന് നമ്മുടെ നിശ്ചയദാർഢ്യത്തെയും ഇച്ഛയെയും തകർക്കാനാകില്ല’ -ബർദാവീലിന്‍റെ മരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പ്രസ്താവനയിൽ ഹമാസ് അറിയിച്ചു.

ഖാൻ യൂനിസിൽ 1959ലാണ് ബർദാവീൽ ജനിക്കുന്നത്. 1993ൽ ബർദാവീലിനെ ഇസ്രായേൽ കസ്റ്റഡിയിലെടുത്തിരുന്നു. 2006ൽ ഫലസ്തീൻ ലെജിസ്‌ലേറ്റീവ് കൗൺസിലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2021ൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായി. ഗാസയിലെ പ്രാദേശിക പൊളിറ്റിക്കൽ ബ്യൂറോയിലും പ്രവർത്തിച്ചു. അന്താരാഷ്ട്ര സമൂഹത്തിന്റെ എതിർപ്പുകൾ വകവെക്കാതെ ഗസ്സയിൽ കനത്ത ആക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. ചൊവ്വാഴ്ച മുതൽ തുടരുന്ന ആക്രമണത്തിൽ ഇതുവരെ 634 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 1,172 പേർക്ക് പരിക്കേറ്റു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more