1 GBP = 110.64
breaking news

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ‘ഇഫ്താർ മീറ്റ്’ 23 ന് ക്രോയിഡോണൽ; ഒരുക്കങ്ങൾ പൂർത്തിയായി

ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ‘ഇഫ്താർ മീറ്റ്’ 23 ന് ക്രോയിഡോണൽ; ഒരുക്കങ്ങൾ പൂർത്തിയായി

ലണ്ടൻ. ഒരുമയുടെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി യുകെയിലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) സംഘടിപ്പിക്കുന്ന ഇഫ്‌താർ മീറ്റ് മാർച്ച് 23 ന് ക്രോയിഡോണിലെ ലണ്ടൻ റോഡ് തോന്റൻഹീത്ത് കെസിഡബ്ല്യൂഎ ഹാളിൽ (CR76AR) നടക്കും. ഐഒസി നാഷണൽ കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് ഗുർമിന്ദർ രൺധാവ മുഖ്യ അഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ കേരള ചാപ്റ്റർ പ്രസിഡന്റ് സുജു കെ. ഡാനിയൽ അധ്യക്ഷനാകും. വൈകിട്ട് 5 മണി മുതൽ നടക്കുന്ന സംഗമത്തിൽ കെ.മുനീർ മൗലവി, റവ. സോജു എം തോമസ് എന്നിവർ ഉൾപ്പടെ യുകെയുടെ സാമൂഹിക, സാംസ്‌കാരിക മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖർ പങ്കെടുക്കുമെന്ന്‌ വൈസ് പ്രസിഡന്റ് അശ്വതി നായർ പറഞ്ഞു.

മനുഷ്യ മനസുകളെ കോർത്തിണക്കാനും സമൂഹത്തിൽ സ്‌നേഹവും സൗഹാർദ്ദവും നിലനിർത്താനുമാണ് ഇത്തരം ഇഫ്താർ സംഗമങ്ങൾ സംഘടിപ്പിക്കുന്നതെന്ന് കോഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളായ അഷ്‌റഫ് അബ്ദുള്ള, അപ്പ ഗഫൂർ, ജോർജ്ജ് ജോസഫ് എന്നിവർ പറഞ്ഞു.

റജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും സുജു കെ. ഡാനിയേൽ – +447872129697, അശ്വതി നായർ – +447305815070, അഷ്‌റഫ്‌ അബ്ദുള്ള – +447868519721, അപ്പ ഗഫൂർ – +447534499844, ജോർജ് ജോസഫ് – +447954414478 എന്നിവരെ ബന്ധപ്പെടാവുന്നതാണ്.

ഇഫ്താർ മീറ്റ് നടക്കുന്ന ഹാളിന്റെ വിലാസം : KCWA TRUST HALL, 505 LONDON ROAD, THORNTON HEATH, CR7 6AR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more