1 GBP = 111.92
breaking news

സഹപ്രവർത്തകയായ സ്റ്റുവാർഡസിനെ ബലാത്സംഗം ചെയ്തതിന് ബ്രിട്ടീഷ് എയർവേയ്‌സ് ക്രൂ അംഗം സിംഗപ്പൂരിൽ അറസ്റ്റിൽ

സഹപ്രവർത്തകയായ സ്റ്റുവാർഡസിനെ ബലാത്സംഗം ചെയ്തതിന് ബ്രിട്ടീഷ് എയർവേയ്‌സ് ക്രൂ അംഗം സിംഗപ്പൂരിൽ അറസ്റ്റിൽ

ലണ്ടൻ: ബ്രിട്ടീഷ് എയർവേയ്‌സിലെ ഒരു സഹപ്രവർത്തകയെ ബലാത്സംഗം ചെയ്തതിന് സിംഗപ്പൂരിൽ ഒരു ബ്രിട്ടീഷ് എയർവേയ്‌സ് ക്രൂ അംഗം അറസ്റ്റിലായതായി റിപ്പോർട്ട്. രാത്രിയിൽ ഹോട്ടലിൽ നിന്ന് പുറത്ത് പോയി വന്ന ശേഷം സ്ത്രീയെ ആക്രമിച്ചുവെന്നാരോപിച്ച് പേര് വെളിപ്പെടുത്താത്ത പുരുഷനെ ഇന്നലെ സിംഗപ്പൂർ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെത്തുടർന്ന് രണ്ട് വനിതാ ബിഎ സ്റ്റാഫ് അംഗങ്ങളെ നാട്ടിലേക്ക് തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്. സിംഗപ്പൂരിലെ അധികാരികളുമായും, നിലവിൽ ജയിലിലുള്ള അറസ്റ്റിലായ ക്രൂ അംഗവുമായും ബന്ധപ്പെടാൻ എയർലൈൻ മാനേജർമാരും സിംഗപ്പൂരിലേക്ക് പറന്നിട്ടുണ്ട്. ബലാത്സംഗത്തിനിരയായ സ്റ്റുവാർഡ് വർഷങ്ങളായി ബിഎയിൽ ജോലി ചെയ്ത് വരികയാണ്.

സിംഗപ്പൂർ അധികൃതരുടെ അധികാരപരിധിയിലുള്ള ഈ കേസ് വ്യോമയാന മേധാവികൾക്ക് വലിയ തലവേദനയായി മാറുന്നു. സിംഗപ്പൂരിൽ 14 വയസ്സിന് മുകളിലുള്ള ഒരു ഇരയെ ബലാത്സംഗം ചെയ്തതിന് കുറ്റക്കാരാണെന്ന് കണ്ടെത്തുന്ന കുറ്റവാളികൾക്ക് 20 വർഷം വരെ തടവ് ശിക്ഷ ലഭിക്കും, കൂടാതെ പിഴയോ ചൂരലോ അടിയോ ലഭിക്കും.

നേരത്തെ 2023ൽ കൊക്കെയ്ൻ ഉപായയോഗത്തെത്തുടർന്ന് പിരിച്ചുവിട്ട മുൻ ബ്രിട്ടീഷ് എയർവേയ്‌സ് പൈലറ്റിനെ നല്ല നടപ്പിന് ശേഷം തിരികെ ജോലിയിൽ പ്രവേശിപ്പിച്ചതിന് ശേഷമാണ് പുതിയ കേസും വന്നിരിക്കുകയെന്നത് അധികൃതർക്ക് തലവേദനയായി മാറുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more