1 GBP = 112.12
breaking news

നോർത്താംപ്ടണിൽ വയനാട് സ്വദേശി മരണമടഞ്ഞു; വിടവാങ്ങിയത് 29കാരിയായ അഞ്ജു അമൽ

നോർത്താംപ്ടണിൽ വയനാട് സ്വദേശി മരണമടഞ്ഞു; വിടവാങ്ങിയത് 29കാരിയായ അഞ്ജു അമൽ

നോർത്താംപ്ടൺ: യുകെ യിൽ നോർത്ത് ആംപ്റ്റണിൽ ജോലി ചെയ്യുകയായിരുന്ന, വയനാട് കല്ലുവയൽ സെന്റ് ആന്റണീസ് ചർച്ച്ഇടവകയിലെ പേന്താനത്ത് വീട്ടിൽ അഞ്ജു അമൽ (29) നിര്യാതയായി. പനിയായിട്ട് കുറച്ചു ദിവസം മുൻപ് ആണ് അഞ്ജു ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. എന്നാൽ പെട്ടെന്ന് ആരോഗ്യ നില വഷളാവുകയും ഇന്നലെ പുലർച്ചെ ആശുപത്രിയിൽ മരണം സംഭവിക്കുകയുമായിരുന്നു.

നോര്‍ത്താംപ്ടന്‍ ആശുപത്രിയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ചികിത്സയിലായിരുന്നു അഞ്ജു അമല്‍. ടൈഫോയ്ഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഉണ്ടായ ചെറുപ്പക്കാരിയുടെ മരണം യുകെ മലയാളി സമൂഹത്തിനും ആഘാതമാവുകയാണ്. ഐടി മേഖലയില്‍ ജോലി ചെയ്ത് വരുകയായിരുന്നു അഞ്ജുവെന്നാണ് പ്രാഥമിക വിവരം. വയനാട് സ്വദേശി അമൽ അഗസ്റ്റിൻ ആണ് ഭർത്താവ്. രണ്ട് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം നടന്നത്.
മൂന്ന് വര്ഷം മുൻപ് നോർത്താംപ്ടൻ യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ എത്തിയതായിരുന്നു അഞ്ജു. തുടർന്ന് പഠനശേഷം വർക്ക് പെർമിറ്റ് നേടി ജോലിയിൽ ഇരിക്കെയാണ് ആകസ്മികമായ വിയോഗം.

അഞ്ജു അമലിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ജോർജ്ജ് തോമസ്, മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര, സെക്രട്ടറി ലൂയിസ് മേനാച്ചേരി, ട്രഷറർ പോൾ ജോസഫ്, കെറ്ററിംഗ്‌ മലയാളി അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more