കുര്യൻ ജോർജ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
കേരളത്തിലെ ഏറ്റവും പ്രമുഖമായതും മലയാളി കുടുംബ പ്രേക്ഷകരുടെ ഏറ്റവും ഇഷ്ടപ്പെട്ട വിനോദ ടി വി ചാനലുമായ ഫ്ലവേഴ്സ് ചാനലിൽ നടന്നുവരുന്ന “ഇതു ഐറ്റം വേറെ”, സ്മാർട്ട് ഷോ”, ടോപ് സിംഗർ – 5 എന്നീ കുടുംബ ഷോകളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർക്കായി വിവിധ പ്രായപരിധിയിലുള്ള മത്സരാർത്ഥികളെ തിരഞ്ഞെടുക്കുവാനുള്ള ഓഡിഷൻ യുകെയിലെ രണ്ട് പ്രമുഖ നഗരങ്ങളിൽ വച്ച് നടക്കുന്നു. ഏപ്രിൽ 7-ാം തീയതി നോർവിച്ചിലും ഏപ്രിൽ 12-ാം തീയതി നോട്ടിംങ്ങ്ഹാമിൽ വച്ച് നടക്കുന്നു.
പ്രസ്തുത ഓഡിഷൻ പരിപാടി യുക്മയുമായി ചേർന്നാണ് ഫ്ലവേഴ്സ് ടിവി സംഘടിപ്പിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ യുക്മ ജനറൽ സെക്രട്ടറി ജയകുമാർ നായർ ഫ്ലവേഴ്സ് ടിവി മനേജിംഗ് ഡയറക്ടർ ശ്രീകണ്ഠൻ നായരുമായി നാട്ടിൽ വച്ച് നടത്തിയിരുന്നു. ഇതിൻ്റെയടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം കൂടിയ യുക്മ ദേശീയ സമിതി യോഗം ഇക്കാര്യം ചർച്ച ചെയ്ത് നോർവിച്ചിൽ വച്ച് ഏപ്രിൽ 7നും നോട്ടിംങ്ങ്ഹാമിൽ വച്ച് ഏപ്രിൽ 12 നും ഓഡിഷൻ നടത്തുവാൻ തീരുമാനമെടുത്തുവെന്ന് യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു.
മലയാളത്തിലെ പ്രമുഖ വിനോദ ടി വി ചാനലായ ഫ്ലവേഴ്സ് ചാനലിൽ നടന്നു വരുന്ന കോമഡി പ്രോഗ്രാമായ “ഫ്ലവേഴ്സ് ഇതു ഐറ്റം വേറെ”, വിനോദവും വിജ്ഞാനനവും കോർത്തിണക്കിയ ഗെയിം ഷോയായ ”ഫ്ലവേഴ്സ് സ്മാർട്ട് ഷോ” എന്നീ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നവർക്ക് പ്രായപരിധിയില്ലെങ്കിലും, ”ഫ്ലവേഴ്സ് ടോപ് സിംഗർ – 5″ എന്ന മ്യൂസിക് റിയാലിറ്റി ഷോയിലേക്കുള്ള ഓഡിഷൻ അഞ്ച് വയസിനും പന്ത്രണ്ട് വയസിനും ഇടയിലുള്ള കുട്ടികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു.
ഓഡിഷൻ മത്സരത്തിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്ന വീഡിയോ തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിലേതെങ്കിലും ഒന്നിലേക്ക് അയച്ചു കൊടുക്കേണ്ടതാണ്.
ഡിക്സ് ജോർജ് – 07403312250
സ്മിതാ തോട്ടം – 07450964670
റെയ്മോൾ നിധിരി – 07789149473
യുകെയിലെ മലയാളി കലാകാരൻമാർക്കായി ഫ്ളവേഴ്സ് ടി വി യും യുക്മയും ചേർന്നൊരുക്കുന്ന ഈ അസുലഭാവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് യുക്മ ദേശീയ സമിതി അഭ്യർത്ഥിച്ചു.
ഒഡീഷനിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കലാകാരന്മാർ താഴെ കൊടുത്തിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യേണ്ടതാണ്:-
https://docs.google.com/forms/d/1Nx8sy7Vbss3tJde1xjnNNr5mQl2ENW6aitBIaNJ_YfY/edit
click on malayalam character to switch languages