1 GBP = 112.40
breaking news

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം

സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നത് സംബന്ധിച്ച് വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷം

ലണ്ടൻ: സ്‌കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നത് സംബന്ധിച്ച് എംപിമാർക്ക് വോട്ടെടുപ്പ് നൽകണമെന്ന് ഈ ആഴ്ച തന്നെ കൺസർവേറ്റീവുകൾ ആവശ്യപ്പെട്ടിട്ടുണ്ട്.
ലേബർ സർക്കാരിന്റെ കുട്ടികളുടെ ക്ഷേമവും സ്‌കൂളുകളും സംബന്ധിച്ച ബില്ലിൽ നിരോധനം ഉൾപ്പെടുത്തുന്നതിനായി ഭേദഗതി വരുത്താൻ പാർട്ടി ശ്രമിക്കും.

ഷാഡോ വിദ്യാഭ്യാസ സെക്രട്ടറി ലോറ ട്രോട്ട്, സ്‌കൂളുകളിൽ ഫോൺ ഉപയോഗം അവസാനിപ്പിക്കുന്നത് “ഒരു പരിധിവരെ ബുദ്ധിമുട്ടുള്ള കാര്യമല്ല” എന്ന് പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഷാഡോ സെക്രട്ടറി കൺസർവേറ്റിവ് പാർട്ടിയുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

കഴിഞ്ഞ വർഷം സ്കൂളുകൾക്ക് മുൻ ടോറി സർക്കാർ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ച മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിരുന്നു, എന്നാൽ ഇത് ഫലപ്രദമായി പ്രവർത്തിച്ചില്ല എന്ന് ട്രോട്ട് പറഞ്ഞു, ഇപ്പോഴും നിരവധി കുട്ടികൾ ക്ലാസ് മുറികളിൽ ഫോണുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ അത് നിയമമാക്കേണ്ട സമയമായെന്നും ട്രോട്ട് പറഞ്ഞു.
“മൊബൈൽ ഫോണുകൾ പഠനത്തിൽ നിന്ന് ശ്രദ്ധ തിരിക്കുന്ന ഒരു ഘടകമാണ്, അതുകൊണ്ടാണ് സ്കൂൾ അധ്യാപകർ അവരുടെ ഉപയോഗം നിയന്ത്രിക്കണമെന്ന് ഞങ്ങളുടെ വ്യക്തമായ മാർഗ്ഗനിർദ്ദേശം പറയുന്നത്. ഏകദേശം 97% സ്കൂളുകളും മൊബൈൽ ഫോൺ ഉപയോഗം ഏതെങ്കിലും വിധത്തിൽ നിയന്ത്രിക്കുന്നു, അതേസമയം പ്രധാനാധ്യാപകർക്കും പൂർണ്ണമായ നിരോധനം നടപ്പിലാക്കാൻ കഴിവുണ്ട്, പലരും ഈ അവകാശം വിനിയോഗിക്കാൻ തിരഞ്ഞെടുക്കുന്നു.” അവർ കൂട്ടിച്ചേർത്തു.

സ്കൂൾ ബില്ലിൽ ചേർക്കുന്നതിന് കൺസർവേറ്റീവ് ഭേദഗതിക്ക് ഭൂരിപക്ഷം എംപിമാരുടെയും പിന്തുണ ആവശ്യമാണ്. എന്നാൽ ലേബറിന് 167 എംപിമാരുടെ പ്രവർത്തന ഭൂരിപക്ഷമുള്ളതിനാൽ ബിൽ മാറ്റാനുള്ള ശ്രമം വിജയിക്കാൻ സാധ്യതയില്ല എന്നും കരുതുന്നവരുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more