1 GBP = 112.47
breaking news

‘കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണ്’, രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

‘കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണ്’, രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍

കളമശേരി ഗവ. പോളിടെക്‌നിക്കിലെ വന്‍ കഞ്ചാവ് വേട്ടയുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കള്ളും കുടിച്ച് കഞ്ചാവടിച്ച് നടക്കുന്നവന്‍ എന്ത് വിദ്യാര്‍ത്ഥിയാണെന്ന് കെ സുധാകരന്‍ ചോദിച്ചു. വിദ്യാര്‍ത്ഥിയെന്ന വിശേഷിപ്പിക്കപ്പെടാന്‍ അവര്‍ക്ക് അര്‍ഹതയില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാരിന് ലഹരി മാഫിയകളോട് പ്രതിബദ്ധതയെന്നും കര്‍ശനമായ നടപടികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.

എല്ലായിടത്തും പരിശോധന നടപ്പിലാക്കണമെന്നും പരിശോധന നടക്കണം. പരിശോധന നടക്കുമെന്ന ഭയപ്പാടിലെങ്കിലും കുട്ടികള്‍ മാറണം എന്നുതന്നെയാണ് ഞങ്ങളുടെയും ആഗ്രഹം. പക്ഷേ ആരോടാണ് പറയേണ്ടത്? ഏത് പൊട്ടനോടാണ് പറയേണ്ടത്? ഏത് മന്ത്രിയോടാണ് പറയേണ്ടത്? ഒന്നും ചെയ്യില്ല. അവരൊക്കെ കഞ്ചാവും കള്ളും വില്‍പ്പന നടത്താന്‍ പ്രതിബദ്ധരാണ്. കള്ള് ഷാപ്പ് വര്‍ധിപ്പിക്കുക, കഞ്ചാവ് കൂടുതല്‍ വില്‍പന നടത്തുക, വരുമാനമുണ്ടാക്കുക, എന്നതാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ അവരെ രക്ഷിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ആ ലക്ഷ്യവുമായി ഞങ്ങള്‍ മുന്നോട്ട് പോകും – കെ സുധാകരന്‍ വിശദമാക്കി.

ഇത്രയും നികൃഷ്ടമായ കാര്യം ചെയ്തവര്‍ക്ക് ജാമ്യം നല്‍കുന്നത് ശരിയാണോയെന്നും അദ്ദേഹം ചോദിച്ചു. സിപിഐഎമ്മിന്റെ ആളുകള്‍ പ്രതികളായ എല്ലാ കേസുകളിലും ഇതുപോലെ ജാമ്യത്തില്‍ വിട്ട നടപടി തന്നെയെയുള്ളുവെന്നും കേസെടുത്ത പൊലീസുകാര്‍ക്കെതിരെയാണ് നടപടിയെന്നും അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തില്‍ മാധ്യമങ്ങളുടെ സഹകരണം വേണമെന്നും ഒറ്റക്കെട്ടായി അതിനെ എതിര്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more