ലണ്ടൻ: റോഡുകൾ കുഴിച്ച് സംഘടിത കുറ്റകൃത്യ സംഘങ്ങൾ നടത്തുന്ന കഞ്ചാവ് ഫാമുകളിലേക്ക് വൈദ്യുതി തിരിച്ചുവിട്ട എട്ട് കുറ്റവാളികളെ ലിവർപൂളിൽ ജയിലിലടച്ചു. കുറ്റവാളികൾ ഒരു നിയമാനുസൃത കമ്പനിയെ മറയാക്കി, യൂട്ടിലിറ്റികൾ നന്നാക്കാൻ റോഡുകൾ കുഴിക്കുന്ന തൊഴിലാളികളായി നടിച്ചുകൊണ്ടാണ് കുറ്റകൃത്യം നടത്തിയെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് (സിപിഎസ്) പറഞ്ഞു.
അൽബേനിയയിൽ നിന്നുള്ള സംഘം ഇവരുടെ തന്നെ അധീനതയിലുള്ള കഞ്ചാവ് വളർത്തുന്ന വീടുകൾ, വെയർഹൗസുകൾ, കടകൾ എന്നിവയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനായി റോഡുകൾ കുഴിച്ച് മെയിൻ ലൈനുകളിൽ നിന്ന് വൈദ്യുതി വലിക്കുകയായിരുന്നു. മൂന്ന് വർഷം മുൻപാണ് സംഭവം നടന്നത്. കൂടാതെ സംഘം രാജ്യത്തുടനീളമുള്ള കഞ്ചാവ് ഫാമുകളിലേക്ക് അനധികൃതമായി വൈദ്യുതി തിരിച്ചുവിട്ട 54 സംഭവങ്ങളും ഉൾപ്പെടുന്നു.
അന്വേഷണത്തിൽ, സംഘം 253,980 പൗണ്ട് മൂല്യമുള്ള വൈദ്യുതി നിയമവിരുദ്ധമായി എടുത്തിട്ടുണ്ടെന്നാണ് കണക്ക്, ഏകദേശം 7 മില്യൺ പൗണ്ട് വിലമതിക്കുന്ന കഞ്ചാവ് ഉത്പാദിപ്പിച്ചുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുള്ളത്. എലിവ്8 സിവിൽസ് ആൻഡ് യൂട്ടിലിറ്റീസ് ലിമിറ്റഡിലെ തൊഴിലാളികളായി വേഷമിട്ടുകൊണ്ടാണ് തട്ടിപ്പ്, കമ്പനി ബ്രാൻഡഡ് വാനുകൾ കൊണ്ടുവന്ന് അവിടെ അവർ പ്രദേശങ്ങൾ വളയുകയും, നടപ്പാതകൾ കുഴിച്ച്, കഞ്ചാവ് കൃഷിയിടങ്ങളിലേക്ക് നേരിട്ട് ഫീഡുകൾ നൽകുന്നതിനായി കേബിളുകളിൽ ഘടിപ്പിക്കുകയും ചെയ്യുമെന്ന് ലിവർപൂൾ ക്രൗൺ കോടതിയിൽ വാദം കേട്ടു.
മെഴ്‌സിസൈഡിൽ നിന്നുള്ള റോസ് മക്‌ഗിൻ (33), വിഗനിൽ നിന്നുള്ള ആൻഡ്രൂ റോബർട്ട്‌സ് (42), ഗ്രഹാം റോബർട്ട്‌സ് (47) എന്നിവർക്കാണ് ജഡ്ജ് കൂടുതൽ കാലം ശിക്ഷ വിധിച്ചിട്ടുള്ളത്.
click on malayalam character to switch languages