1 GBP = 112.45
breaking news

സ്വിൻഡനിൽ മരണമടഞ്ഞ ബാലിക, ഐറിന് യാത്രാമൊഴിയേകാൻ വിൽഷെയർ മലയാളി സമൂഹം.

സ്വിൻഡനിൽ മരണമടഞ്ഞ ബാലിക, ഐറിന് യാത്രാമൊഴിയേകാൻ വിൽഷെയർ മലയാളി സമൂഹം.

രാജേഷ് നടേപ്പിള്ളി, മീഡിയ കോർഡിനേറ്റർ, ഡബ്ള്യു എം എ

വിടരും മുൻപേ കൊഴിഞ്ഞു പോയ, പാട്ടുകളെ സ്നേഹിച്ച, ഐറിൻ മോളുടെ പൊതുദർശനം ഈ വരുന്ന മാർച്ച് 12-)o തിയതി ബുധനാഴ്ച രാവിലെ 10:30 ന് സ്വിൻഡൻ ഹോളി ഫാമിലി പള്ളിയിൽ, വിൽഷെയർ മലയാളി അസ്സോസിയയേഷന്റെ നേതൃത്വത്തിൽ നടത്തപ്പെടും.

ഇക്കഴിഞ്ഞ മാർച്ച് 4-)o തിയതി ആയിരുന്നു ഐറിൻ മരണമടഞ്ഞത്. കോട്ടയം ഉഴവൂർ സ്വദേശികളായ തോമസിന്റെയും സ്മിതയുടെയും മകളാണ് ഐറിൻ.

അപൂർവങ്ങളിൽ അപൂർവമായ ന്യൂറോളജിക്കൽ രോഗം ബാധിച്ചു ഏറെ നാളായി ചികിത്സയിലായിരുന്നു. എല്ലാവരോടും വളരെ അടുത്തിടപഴകി ഒരു മാലാഖയെപ്പോലെ സ്നേഹത്തിന്റെ പുഞ്ചിരി എല്ലാവർക്കുമായി പങ്കുവെക്കുന്ന ഐറിൻ മികച്ചൊരു പാട്ടുകാരി കൂടിയായിരുന്നു. ഐറിന്റെ വേർപാടിൽ വിറങ്ങലിച്ചു പോയ കുടുംബത്തിന് താങ്ങും തണലുമായി വിൽഷെയർ മലയാളികളും അസോസിയേഷനും ഒറ്റക്കെട്ടായി കൂടെയുണ്ട്.

മൃതദേഹം സ്വദേശമായ ഉഴവൂരിൽ എത്തിച്ചു അടക്കം ചെയ്യുന്നതടക്കമുള്ള പ്രവർത്തനങ്ങൾ വിൽഷെയർ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നതായി പ്രസിഡണ്ട് ജിജി സജി, സെക്രട്ടറി ഷിബിൻ വർഗീസ്, ട്രെഷറർ കൃതിഷ് കൃഷ്ണൻ എന്നിവർ അറിയിച്ചു.

മാർച്ച് 12 ന് രാവിലെ 10:30 മണിക്ക് ഐറിൻ മോളുടെ മൃതദേഹം സ്വിൻഡനിലെ ഹോളിഫാമിലി ദേവാലയത്തിൽ എത്തിക്കുകയും തുടർന്ന് 11 മണിക്ക് ഫാ അജൂബ് അബ്രഹാം (സെന്റ് ജോർജ് ക്നാനയ മിഷൻ ബ്രിസ്റ്റോൾ) ന്റെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുന്ന വിശുദ്ധ കുർബാനയും തുടർന്ന് അനുശോചന യോഗവും പൊതുദർശനവും നടത്തപ്പെടുന്നു. സംസ്കാര തിയതി പിന്നീടറിയിക്കുന്നതായിരിക്കും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more