1 GBP = 111.05
breaking news

യുകെയിൽ നിന്ന് നാട്ടിലെത്തിയ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം പത്തനാപുരം സ്വദേശി

യുകെയിൽ നിന്ന് നാട്ടിലെത്തിയ മലയാളി നേഴ്സ് മരണമടഞ്ഞു; വിടവാങ്ങിയത് കൊല്ലം പത്തനാപുരം സ്വദേശി

ലണ്ടൻ: യുകെയിൽ നിന്ന് ചികിത്സക്കായി നാട്ടിലെത്തിയ മലയാളി നേഴ്സ് ഹൃദയാഘാതത്തെത്തുടർന്ന് മരണമടഞ്ഞു. കൊല്ലം പത്തനാപുരം സ്വദേശിയായ കിഴക്കേഭാഗം മാക്കുളം വടക്കേവീട്ടിൽ മാമ്മൻ വി. തോമസാണ് (മോൻസി) മരണമടഞ്ഞത്. നാൽപ്പത്തിയഞ്ച് വയസ്സായിരുന്നു പ്രായം. പത്തനാപുരം വടക്കേത്തലയ്ക്കൽ കുടുംബാംഗമാണ്.

ചികിത്സയ്ക്കായി നാട്ടിൽ എത്തിയതായിരുന്നു. നവി മുംബൈ ടെർണ സ്പെഷലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്ററിലെ നഴ്‌സായി ജോലി ചെയ്തിരുന്ന മാമ്മൻ 2019 ലാണ് കുടുംബസമേതം യുകെയിലേക്ക് കുടിയേറിയത്.

ഭാര്യ: നിമ്മി വർഗീസ്. മകൾ: മന്ന. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ റിട്ടയർഡ് ഹെഡ്മാസ്റ്റർ ഐ. തോമസ്, പരേതയായ ശോശാമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ജോൺ വി തോമസ് , ആനി തോമസ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിക്കുന്ന പൊതുദർശന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 2 ന് മാക്കുളം ഹെർമ്മോൺ ഓർത്തഡോക്സ് ചർച്ച് സെമിത്തേരിയിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. യുകെയിൽ നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെയ്‌സ് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചിലെ അംഗമാണ്.

മാമ്മൻ വി. തോമസിന്റെ നിര്യാണത്തിൽ യുക്മ ദേശീയ അധ്യക്ഷൻ അഡ്വ. എബി സെബാസ്റ്റ്യൻ, സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ജോയിന്റ് സെക്രട്ടറി റെയ്‌മോൾ നിധിരി, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം സുരേന്ദ്രൻ ആരക്കോട്ട്, സൗത്ത് ഈസ്റ്റ് റീജിയണൽ പ്രസിഡന്റ് ജിപ്സൺ തോമസ്, സെക്രട്ടറി സാംസൺ പോൾ, ട്രഷറർ തേജു മാത്യൂസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കു ചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more