1 GBP = 110.03

‘രോഹിത് ശർമ തടിയൻ: ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ’; വിവാ​ദ പരാമർശവുമായി ഷമ മുഹമ്മദ്

‘രോഹിത് ശർമ തടിയൻ: ഇന്ത്യ കണ്ട മോശം ക്യാപ്റ്റൻ’; വിവാ​ദ പരാമർശവുമായി ഷമ മുഹമ്മദ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമയ്ക്കെതിരെ വിവാദ പരാമർശവുമായി കോൺ​ഗ്രസ് നേതാവ് ഷമ മുഹമ്മദ്. രോഹിത് കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണെന്നും ഇന്ത്യ കണ്ട മോശം ക്യാപ്റ്റന്മാരിൽ ഒരാൾ ആണെന്നും ഷമ വിമർശിച്ചു. എക്സ് പോസ്റ്റിലായിരുന്നു ഷമയുടെ വിവാദ പരാമർശം. രോഹിത് ശർമ ശരീരഭാരം കുറയ്ക്കേണ്ടതുണ്ടെന്നും എക്സ് പോസ്റ്റിൽ ഷമ പറയുന്നു.

ഷമയുടെ പരാമർശത്തെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തി. കോൺഗ്രസിന്റേത് വെറുപ്പിന്റെ കടയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. അതേസമയം രോഹിത് ശർമയെ ലോകോത്തര കളിക്കാരൻ എന്ന് വിശേഷിപ്പിച്ച ഉപഭോക്താവിനോട് കടുത്ത ഭാഷയിലാണ് ഷമ മറുപടി നൽകിയത്.

‘അദേഹത്തിൻ്റെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ ലോകോത്തര നിലവാരം എന്താണ്? അദേഹം ഒരു ശരാശരി ക്യാപ്റ്റനും അതുപോലെ തന്നെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്’ എന്നായിരുന്നു ഷമയുടെ മറുപടി.

ഷമ മുഹമ്മദിന്റെ പരാമർശത്തെ അപലപിച്ച ബിജെപി ലോകകപ്പ് ജേതാവിനെ അനാദരിച്ചുവെന്ന് ആരോപിച്ചു.കോൺഗ്രസുമായുള്ള ബന്ധം വേർപെടുത്തി ബിജെപിയിൽ ചേർന്ന ബിജെപി നേതാവ് രാധിക ഖേര, തൻ്റെ മുൻ പാർട്ടി പതിറ്റാണ്ടുകളായി കായികതാരങ്ങളെ അപമാനിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. സോഷ്യൽ മീഡിയയിൽ‌ വൻ വിമർശനമാണ് ഷമ മുഹമ്മദിനെതിരെ ഉയരുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more