1 GBP = 110.21
breaking news

പ്രിയദർശിനി ലൈബ്രറി (ബോൾട്ടൻ) – ന്റെ ആഭിമുഖ്യത്തിൽ ‘ബുക്ക്‌ ഡേ’ ആഘോഷം മാർച്ച്‌ 8, ശനിയാഴ്ച; മിഴിവേകാൻ കിഡ്സ്‌ മാജിക്‌ ഷോ;  ക്വിസ് മത്സരങ്ങൾ, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകളും 

പ്രിയദർശിനി ലൈബ്രറി (ബോൾട്ടൻ) – ന്റെ ആഭിമുഖ്യത്തിൽ ‘ബുക്ക്‌ ഡേ’ ആഘോഷം മാർച്ച്‌ 8, ശനിയാഴ്ച; മിഴിവേകാൻ കിഡ്സ്‌ മാജിക്‌ ഷോ;  ക്വിസ് മത്സരങ്ങൾ, പുസ്തക വായന, ഇന്ററാക്റ്റീവ് സെഷനുകളും 

റോമി കുര്യാക്കോസ് 

ബോൾട്ടൺ: പ്രിയദർശിനി ലൈബ്രറി ബോൾട്ടൻ – ന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി വിവിധ വിജ്ഞാന – വിനോദ പരിപാടികൾ കോർത്തിണക്കിക്കൊണ്ട് ‘ബുക്ക്‌ ഡേ’ സംഘടിപ്പിക്കും; മാർച്ച്‌ 8 (ശനിയാഴ്ച) രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്രിയദർശിനി ലൈബ്രറി ഹാളിൽ വച്ച് ശ്രീമതി. ഷൈനു ക്ലെയർ മാത്യൂസ് ചടങ്ങ് ഉദ്ഘാടനം ചെയ്യും.

സയൻസിനെ ആസ്പദമാക്കി കുട്ടികൾക്കായുള്ള ഒരുക്കുന്ന സ്പെഷ്യൽ മാജിക്‌ ഷോ ‘സയൻസ് ഇൻ മാജിക്‌’, ക്വിസ് മത്സരങ്ങൾ, കുട്ടികൾക്കിഷ്ടപ്പെട്ട പുസ്തക കഥാപാത്രത്തെ ആസ്പദമാക്കിയുള്ള ചെറു കഥാ വിവരണം, പുസ്തക വായന,  ഇന്ററാക്റ്റീവ് സെഷനുകൾ, വിവിധ ഗെയ്മുകൾ, മറ്റ് വിനോദ – വിജ്ഞാന പരിപാടികൾ, റിഫ്രഷ്മെന്റ്സ് എന്നിവ കൂട്ടിചേർത്തുകൊണ്ട് വിപുലമായ പരിപാടികളാണ് പ്രിയദർശിനി ലൈബ്രറിയിൽ ക്രമീകരിച്ചിരിക്കുന്നത്.

കുട്ടികൾക്കുള്ള വിനോദ – വിജ്ഞാന സെഷനുകൾക്ക് മുൻ അധ്യാപകനും സാമൂഹ്യ പ്രവർത്തകനുമായ ശ്രീ. ഫിലിപ്പ് കൊച്ചിട്ടി നേതൃത്വം നൽകും.

പരിപാടിയിലേക്കുള്ള രജിസ്ട്രേഷനും പ്രവേശനവും തികച്ചും സൗജന്യമാണ്. കൂടാതെ പരിപാടികളിൽ പങ്കെടുക്കുന്നവർക്കും വിജയികൾക്കുമുള്ള പ്രത്യേക സമ്മാനങ്ങളും ലൈബ്രറിയിൽ ഒരുക്കും.

മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും:

റോമി കുര്യാക്കോസ് (പ്രോഗ്രാം കോർഡിനേറ്റർ): 07776646163

കുട്ടികളെയും മുതിർന്നവരെയും വായനയുടെ ലോകത്തേക്ക് കൈപിടിച്ചുയർത്തുക, കുട്ടികളിൽ പുസ്തക വായനാ ശീലം വളർത്തുക, കുട്ടികളുടെ വിവിധങ്ങളായ സർഗ്ഗവാസനകളെയും കഴിവുകളെയും പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഉദ്ദേശത്തോടെയാണ് ബോൾട്ടനിൽ ‘പ്രിയദർശിനി’ എന്ന പേരിൽ ലൈബ്രറി സ്ഥാപിതമായത്. 

Venue:

No. 4, Beech Avenue 

Farnworth Bolton 

BL4 0AT

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more