1 GBP = 109.81

ഓക്സ്ഫോർഡ് മലയാളി സമാജം ഈസ്റ്റർ വിഷു ഈദ് ആഘോഷം മെയ് പത്ത് ശനിയാഴ്ച്ച

ഓക്സ്ഫോർഡ് മലയാളി സമാജം ഈസ്റ്റർ വിഷു ഈദ് ആഘോഷം മെയ് പത്ത് ശനിയാഴ്ച്ച

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ സംഘടനകളിലൊന്നായ ഓക്സ്ഫോർഡ് മലയാളി സമാജം(ഓക്സ്മാസ്) ഈസ്റ്റർ വിഷു ഈദ് ആഘോഷം 2025 മെയ് പത്ത് ശനിയാഴ്ച്ച ഉച്ചക്ക് രണ്ടു മണി മുതൽ വിപുലമായ പരിപാടികളോടെ നടത്തുന്നതിന് കമ്മിറ്റി തീരുമാനിച്ചു. മെയ് പത്ത് ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണി മുതൽ രാത്രി ഒൻപത് മണി വരെയാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. വിശിഷ്ട വ്യക്തികൾ മുഖ്യാതിഥികളായി പങ്കെടുക്കുന്ന പരിപാടിക്കായുള്ള മുന്നൊരുക്കങ്ങൾ കമ്മിറ്റി നടത്തി വരികയാണ്.

കുട്ടികളും മുതിർന്നവരും അവതരിപ്പിക്കുന്ന കലാപരിപാടികൾ ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകും. കലാപരിപാടികൾക്ക് നേതൃത്വം നൽകുന്നതിനായി കോർഡിനേറ്റർമാരെ കമ്മിറ്റി ചുമതലപ്പെടുത്തിക്കഴിഞ്ഞു.

മുൻകാലങ്ങളിലേത് പോലെ തന്നെ പരിപാടികളിൽ പങ്കെടുക്കുന്നവർ കമ്മിറ്റി അയയ്ക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് അയക്കേണ്ടതാണ്. അന്നേ ദിവസം നടക്കുന്ന പൊതുയോഗത്തിൽ അടുത്ത ഭരണസമിതിയിലേക്കുള്ള കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more