1 GBP = 109.71
breaking news

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവം: കണ്ണൂരില്‍ നാളെ സര്‍വകക്ഷി യോഗം

ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവം: കണ്ണൂരില്‍ നാളെ സര്‍വകക്ഷി യോഗം


ആറളം ഫാമില്‍ കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ മരിക്കാന്‍ ഇടയായ സംഭവത്തെ തുടര്‍ന്ന് നാളെ സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കാന്‍ ഇന്ന് വൈകുന്നേരം ചേര്‍ന്ന കണ്ണൂര്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ വനം മന്ത്രി എ കെ ശശീന്ദ്രന്‍ പങ്കെടുക്കും. വൈകുന്നേരം 3.00 മണിക്ക് ആണ് യോഗം.

ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന് മന്ത്രി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന് ജില്ലാ കലക്ടറുമായി സംസാരിച്ചു അടിയന്തര യോഗം വിളിക്കുകയായിരുന്നു . അടിക്കാടുകള്‍ ഉടന്‍ വെട്ടി മാറ്റാന്‍ യോഗം തീരുമാനിച്ചു. ആനകളെ ഉള്‍ക്കാട്ടിലേക്ക് തുരത്താനുള്ള നടപടി തുടരും. ആനമതില്‍ പണി വേഗത്തില്‍ ആക്കാന്‍ നാളത്തെ യോഗത്തില്‍ TRDM നോട് ആവശ്യപ്പെടും. നാളത്തെ യോഗത്തില്‍ ജില്ലാ കലക്ടര്‍, പൊലീസ്, വനം, ട്രൈബെല്‍, പൊതുമരാമത്ത് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും.

മരണപ്പെട്ടവരുടെ കുടുംബത്തിന് നാളെ അഞ്ച് ലക്ഷം രൂപ വീതം ആദ്യ ഗഡു നഷ്ടപരിഹാരം നല്‍കും. ബാക്കി പത്ത് ലക്ഷം നടപടികള്‍ പൂര്‍ത്തിയാക്കി
ഉടന്‍ തന്നെ നല്‍കുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more