1 GBP = 109.64
breaking news

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ; ബ്രിട്ടീഷ് വ്യവസായ വകുപ്പ് മന്ത്രി ഡൽഹിയിൽ

ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാർ; ബ്രിട്ടീഷ് വ്യവസായ വകുപ്പ് മന്ത്രി ഡൽഹിയിൽ

ലണ്ടൻ: യുകെയുടെ സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന മൾട്ടി ബില്യൺ പൗണ്ടിൻ്റെ സ്വതന്ത്ര വ്യാപാര കരാർ നേടാനുള്ള ശ്രമത്തിൽ യുകെ മന്ത്രിതല സംഘം ഡൽഹിയിൽ. ഈ ആഴ്ച ഇന്ത്യയുമായി ചർച്ചകൾ പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലേബർ തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് ശേഷം ആദ്യമായി ഇന്ത്യൻ വ്യവസായ വകുപ്പ് മന്ത്രി പീയൂഷ് ഗോയലിനെ കാണാൻ ബിസിനസ്, ട്രേഡ് സെക്രട്ടറിയായ ജോനാഥൻ റെയ്നോൾഡ്സ് ഞായറാഴ്ച ഡൽഹിയിലേക്ക് പറന്നു.

1.4 ബില്യൺ ജനങ്ങളുടെ കുതിച്ചുയരുന്ന സമ്പദ്‌വ്യവസ്ഥയായ ഇന്ത്യയുമായുള്ള 15-ാം റൗണ്ട് വ്യാപാര ചർച്ചകൾക്കാണ് തുടക്കമിടുക. മെയ് മാസത്തിൽ റിഷി സുനാക്ക് പൊതുതെരഞ്ഞെടുപ്പ് വിളിച്ചപ്പോൾ നേരത്തെ നടന്നുവന്ന ചർച്ചകൾ താൽക്കാലികമായി നിർത്തിയിരുന്നു.

ബ്രെക്സിറ്റിന് ശേഷം ഇന്ത്യയുമായി ഒരു വ്യാപാര കരാർ ഉറപ്പിക്കാൻ തുടർച്ചയായ കൺസർവേറ്റീവ് പ്രധാനമന്ത്രിമാർ ശ്രമിച്ചിരുന്നു. കരാറിൽ മുദ്രവെക്കുന്നത് തനിക്ക് മുൻഗണനയാണെന്നും ആവശ്യമായ കടുത്ത തീരുമാനങ്ങൾ എടുക്കാൻ താൻ ഭയപ്പെടുന്നില്ലെന്നും റെയ്നോൾഡ് മാധ്യമങ്ങളോട് പറഞ്ഞു. ചെലവ് കുറയ്ക്കുന്നതിനും ബിസിനസ്സ് വളർത്തുന്നതിനും വിപുലീകരിക്കുന്നതിനും വൻതോതിലുള്ള ഇന്ത്യൻ വിപണി ഉപയോഗിക്കാൻ കഴിയുന്ന ഒരു വ്യാപാര കരാർ ആവശ്യമാണ്. അതാണ് ഈ സർക്കാർ ലഭ്യമാക്കാൻ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യാ സന്ദർശന വേളയിൽ റെയ്‌നോൾഡും ഗോയലും ഗുരുഗ്രാമിലെ ബിടി ഇന്ത്യയുടെ ഓഫീസ് സന്ദർശിക്കും. നിക്ഷേപ മന്ത്രി പോപ്പി ഗുസ്താഫ്‌സൺ മുംബൈയിലും ബെംഗളൂരുവിലും ചർച്ചകൾ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more