കലാസ്വാദകർ കാത്തിരിക്കുന്ന ‘സെവൻ ബീറ്റ്‌സ് സംഗീതോത്സവം ശനിയാഴ്ച; ഓ എൻ വി ട്രിബൂട്ടും, പൂതപ്പാട്ടും, 60 ഓളം നൃത്ത-സംഗീത കലാ വിഭവങ്ങളും; സൗജന്യ പ്രവേശനം.
Feb 18, 2025
അപ്പച്ചൻ കണ്ണഞ്ചിറ
കേംബ്രിഡ്ജ്: കലാസ്വാദകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്ത-സംഗീത-ദൃശ്യ കലോത്സവം ശനിയാഴ്ച, ഫെബ്രുവരി 22 ന് ശനിയാഴ്ച കേംബ്രിഡ്ജിലെ നെതർഹാൾ സ്‌കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. ശനിയാഴ്ച ഉച്ചക്ക് രണ്ടര മുതൽ രാത്രി പത്തര വരെ നീണ്ടു നിൽക്കുന്ന കലാമാമാങ്കത്തിൽ പ്രവേശനം തികച്ചും സൗജന്യമാണ്.
ജനമനസ്സുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുന്ന നിരവധി നിത്യഹരിത ഗാനങ്ങൾ സമ്മാനിച്ച പത്മശ്രീ ഓ എൻ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേർന്ന് പാവന അനുസ്മരണവും സംഗീതാദാരവും സംഗീതോത്സവ വേദിയിൽ അർപ്പിക്കും. കൂടാതെ മലയാളികളുടെ സ്വന്തം ഭാവഗായകൻ യശഃശ്ശശരീരനായ പി ജയചന്ദ്രന്റെ അനുസ്മരണവും ശ്രദ്ധാഞ്ജലിയും തഥവസരത്തിൽ സമർപ്പിക്കുന്നതാണ്. പ്രഗത്ഭരായ കലാകാരുടെ സർഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ൽ പരം സംഗീത-നൃത്ത ഇനങ്ങൾ കൂടി ചേരുമ്പോൾ വർണ്ണാഭമായ മെഗാ കലാ വസന്തമാവും നെതർഹാൾ സ്‌കൂൾ വേദിയിൽ ശനിയാഴ്ച പൂവിടുക.Image.jpeg 7 ബീറ്റ്സിന്റെ മുഖ്യ കോർഡിനേറ്റർ ജോമോൻ മാമ്മൂട്ടിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങിൽ, സണ്ണിമോൻ മത്തായി സ്വാഗതം ആശംസിക്കും. വിശിഷ്‌ട വ്യക്തിത്വങ്ങൾ അതിഥികളായെത്തുന്ന സംഗീതോത്സവത്തിനു ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ മലയാളി കൂട്ടായ്‌മയായ കേംബ്രിഡ്ജ് മലയാളി അസ്സോസ്സിയേഷനാണ് ആതിഥേയത്വം വഹിക്കുക.
യു കെ മലയാളികളുടെ ചരിത്ര താളുകളിൽ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയിൽ ആദരിക്കുന്നതോടൊപ്പം, യു കെ യിൽ ഇദംപ്രദമായി അവതരിപ്പിക്കുന്ന പുരാതന കേരള നാടോടിക്കഥകളുടെ പൂതപ്പാട്ട് അവതരണവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. യു കെ യിലെ പ്രശസ്ത അവതാരകരായ രാജേഷ് നായർ ( ഡെർബി) അൻസി കൃഷ്ണൻ (സൗത്താംപ്ടൺ), ആൻ റോസ് സോണി( ലീഡ്സ്), ആന്റോ ബാബു (ബെഡ്ഫോർഡ്) എന്നിവർ സംഗീതോത്സവ പ്രോഗ്രാം കോർത്തിണക്കും. ടീം ജതി, പൂതപ്പാട്ട് ടീം, മാതംഗി ഡാൻസ് ഗ്രൂപ്പ്, കലാതിലകങ്ങളായ ആനി-ടോണി ടീം, ടീം ലിറ്റിൽ ഹാർട്ട്സ് അടക്കം പ്രശസ്ത ടീമുകൾ വേദിയിൽ കാലമാസ്മരികത വിരിയിക്കുമ്പോൾ വ്യക്തിമികവുകളുമായി ശ്രോതാക്കളെ കോരിത്തരിപ്പിക്കുവാൻ നിരവധി ഗായക നൃത്ത പ്രതിഭകളും അണിനിരക്കും.
സദസ്സിന് മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത- നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന അരങ്ങിൽ, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണ്ണാവസരമാവും കേംബ്രിഡ്ജിലെ ദി നെതർഹാൾ സ്‌കൂൾ വേദി സമ്മാനിക്കുക.
ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിൽ നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി മാറിയ സെവൻ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവർത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകർഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന ‘ചാരിറ്റി റാഫിൾ ടിക്കറ്റ് ‘നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട്, യൂകെ മലയാളികൾ ഹൃദയത്തിലേറ്റിയ സെവൻ ബീറ്റ്‌സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയിൽ ശാന്തമായിരുന്ന് ഉള്ളു നിറയെ ആനന്ദിക്കുവാനും ആസ്വദിക്കുവാനും സുവർണ്ണാവസരം ഒരുക്കുമ്പോൾ, അതിന്റെ സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കേരളത്തനിമയിൽ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകൾ ഉച്ചക്ക് രണ്ടു മണിമുതൽ ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവർത്തിക്കുന്നതാണ്.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages