1 GBP = 109.42
breaking news

ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചത് രണ്ടു ദശലക്ഷം എൻഎച്ച്എസ് നിയമനങ്ങൾ; പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി

ഒരു വർഷം കൊണ്ട് പൂർത്തീകരിച്ചത് രണ്ടു ദശലക്ഷം എൻഎച്ച്എസ് നിയമനങ്ങൾ; പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതായി പ്രധാനമന്ത്രി

ലണ്ടൻ: ആദ്യ വർഷത്തിൽ ഇംഗ്ലണ്ടിൽ രണ്ട് ദശലക്ഷത്തിലധികം എൻഎച്ച്എസ് നിയമനങ്ങൾ നടപ്പിലാക്കുമെന്ന പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിച്ചതായി പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. 2023 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് കഴിഞ്ഞ വർഷം ജൂലൈ മുതൽ നവംബർ വരെ 2.2 ദശലക്ഷത്തിലധികം എൻഎച്ച്എസ് അപ്പോയിൻ്റ്‌മെൻ്റുകൾ ഉണ്ടായപ്പോൾ ഈ ലക്ഷ്യം കൈവരിക്കാനായതായി സർക്കാർ അറിയിച്ചു.

ഡോക്ടർമാരുടെ പണിമുടക്ക് പ്രവർത്തനങ്ങളെ ബാധിച്ചുവെങ്കിലും ലഭ്യമായ നിയമനങ്ങളുടെ എണ്ണം ഇതിനെ മറികടക്കുന്നതായിരുന്നു. എൻഎച്ച്എസിനെ തിരികെ കൊണ്ടുവരാനും കാത്തിരിപ്പ് സമയം കുറയ്ക്കാനുമുള്ള പദ്ധതിക്കുള്ള നാഴികക്കല്ലാണിതെന്ന്, ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും, എന്നാൽ രണ്ട് ദശലക്ഷം നിയമനങ്ങൾ മുൻ കൺസർവേറ്റീവ് ഗവൺമെൻ്റിൻ്റെ നയങ്ങളെ ബാധിച്ചുവെന്ന കണക്ക് സ്ട്രീറ്റിംഗ് നിഷേധിച്ചു. വെയിറ്റിംഗ് ലിസ്റ്റുകളുടെ കണക്ക് പരിശോധിച്ചാൽ തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണെന്നും അത് പുരോഗതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ അധികാരത്തിലെത്തിയാൽ ആദ്യ വർഷം തന്നെ ഇംഗ്ലണ്ടിൽ രണ്ട് ദശലക്ഷം എൻഎച്ച്എസ് നിയമനങ്ങൾ നൽകുകയെന്നത് ലേബർ മാനിഫെസ്റ്റോ വാഗ്ദാനമായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more