1 GBP = 109.20
breaking news

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ സുനിൽ ജോർജ്ജ്…. രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി ജോബി തോമസ്…. ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ 

യുക്മ സൗത്ത് വെസ്റ്റ് റീജിയണിനെ നയിക്കാൻ സുനിൽ ജോർജ്ജ്…. രാജേഷ് രാജ് ദേശീയ സമിതിയംഗം സെക്രട്ടറി ജോബി തോമസ്…. ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ 

അലക്സ് വർഗ്ഗീസ് (നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

ഗ്ലോസ്റ്റെർഷെയർ: യുക്മ ദേശീയ സമിതി തിരഞ്ഞെടുപ്പിന് മുന്നോടിയായി സൗത്ത് വെസ്റ്റ് റീജിയൺ 2025 – 2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. ഫെബ്രുവരി പതിനഞ്ച് ശനിയാഴ്ച്ച ഗ്ലോസ്റ്റെർഷെയറിലെ ഷ്രഡിങ്ങ്ടൺ കമ്യൂണിറ്റി സെന്ററിൽ നടന്ന യുക്മ സൗത്ത് വെസ്റ്റ് വാർഷിക ജനറൽ ബോഡി യോഗത്തിന് പ്രസിഡന്റ് സുജു ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ദേശീയ നിർവ്വാഹക സമിതിയംഗം ടിറ്റോ തോമസ് സ്വാഗതം ആശംസിച്ചു. യുക്മ നാഷണൽ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ പൊതുയോഗം ഉദ്‌ഘാടനം ചെയ്തു സംസാരിച്ചു. റീജിയണൽ സെക്രട്ടറി സുനിൽ ജോർജ്ജ് അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ട് ഭേദഗതികൾ കൂടാതെ പൊതുയോഗം പാസ്സാക്കി. ട്രഷറർ രാജേഷ് രാജ് അവതരിപ്പിച്ച വരവ് ചിലവ് കണക്കുകൾ പൊതുയോഗം അംഗീകരിച്ചു. തുടർന്ന് നടന്ന അദ്ധ്യക്ഷ  പ്രസംഗത്തിൽ പ്രസിഡൻറ് സുജു ജോസഫ് റീജിയണിന്റെ പ്രവർത്തനങ്ങളിൽ ഒപ്പം നിന്ന അംഗ അസ്സോസിയേഷനുകൾക്കും കമ്മിറ്റിയംഗങ്ങൾക്കും, സ്പോൺസർമാർക്കും നന്ദി പറഞ്ഞു. യുക്മ നാഷണൽ സെക്രട്ടറി കുര്യൻ ജോർജ്ജ്, നാഷണൽ പിആർഒ അലക്സ് വർഗ്ഗീസ് തുടങ്ങിയവർ പൊതുയോഗത്തിൽ സംബന്ധിച്ചു. 

തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാൻ ചുമതലപ്പെട്ട ഇലക്ഷൻ കമ്മീഷണർമാരായ കുര്യൻ ജോർജ്ജ് (ചീഫ് ഇലക്‌ഷൻ കമ്മീഷണർ), അലക്‌സ് വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യുക്മ സൗത്ത് വെസ്റ്റ്  റീജിയൻ്റെ 2025 – 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിൽ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.

ദേശീയ സമിതിയംഗമായി രാജേഷ് രാജ് (എയ്ൽസ്ബറി മലയാളി സമാജം), റീജിയൻ പ്രസിഡൻറായി സുനിൽ ജോർജ്ജ് (ഗ്ലോസ്റ്റെർഷെയർ മലയാളി അസോസിയേഷൻ), സെക്രട്ടറിയായി ജോബി തോമസ് (എക്സിറ്റർ മലയാളി അസോസിയേഷൻ), ട്രഷററായി ബേബി വർഗ്ഗീസ് ആലുങ്കൽ (സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി ചാർളി മാത്യു (ഐ എം എ, ബാൻബറി), ടെസ്സി മാത്യു (വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ), ജോയിൻ്റ് സെക്രട്ടറിമാരായി സാനി മൈക്കിൾ (പ്ലിമത് മലയാളി കൾച്ചറൽ അസോസിയേഷൻ), ശാലിനി പി എസ് നായർ (സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ) എന്നിവരും  ജോയിൻറ് ട്രഷററായി ബിനോ ഫിലിപ്പും ( ബേസിംഗ്‌സ്‌റ്റോക് മലയാളി കൾച്ചറൽ അസോസിയേഷൻ) തിരഞ്ഞെടുക്കപ്പെട്ടു. സുജു ജോസഫ് (സാലിസ്ബറി മലയാളി അസോസിയേഷൻ) എക്സ് ഒഫിഷ്യോ അംഗമായി തുടരും.

സൗത്ത് വെസ്റ്റ് റീജിയണിലെ ആർട്ട്സ് കോർഡിനേറ്ററായി ബിജോയ് പി വർഗ്ഗീസിനെ ( എക്സിറ്റർ മലയാളി അസോയിയേഷൻ) നോമിനേറ്റ് ചെയ്തപ്പോൾ സ്പോർട്ട്സ് കോർഡിനേറ്ററായി നോമിനേറ്റ് ചെയ്തത് ഇർഷാദ് മുഹമ്മദിനെയാണ് (ന്യൂബറി മലയാളി കൾച്ചറൽ അസോസിയേഷൻ) ബോട്ട് റേസ് കോർഡിനേറ്ററായി ജോഷി ജോണിനെയും (ഡെവൺ മലയാളി അസോസിയേഷൻ), ഇന്റെർണൽ ഓഡിറ്ററായി ഉമ്മൻ ജോണിനെയും ( സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ), നേഴ്‌സസ് ഫോറം കോർഡിനേറ്ററായി രാജേഷ് നടേപ്പിള്ളിയെയും (വിൽറ്റ്‌ഷെയർ മലയാളി അസോസിയേഷൻ), ചാരിറ്റി കോർഡിനേറ്ററായി സുമിത് മോഹനെയും (ബാത്ത് മലയാളി കമ്മ്യൂണിറ്റി), യുക്മ ന്യൂസ് കോർഡിനേറ്ററായി ഡിനു ഡൊമിനിക്കിനെയും (സാലിസ്ബറി മലയാളി അസോസിയേഷൻ)  നോമിനേറ്റ് ചെയ്തു. 

തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം (2025-2027)മലയാളി സമൂഹത്തിന്റെ  സാമൂഹിക സാംസ്കാരിക സൗഹൃദ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതിനും, പ്രദേശത്തെ വിവിധ സംഘടനകളുമായി കൈകോർക്കുന്നതിനും അതുവഴി യുക്മയെന്ന പ്രസ്ഥാനത്തിനെ കൂടുതൽ കരുത്താർജിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഉണ്ടാകട്ടെയെന്ന് പുതിയ ഭാരവാഹികൾക്ക് ആശംസകൾ നേർന്ന് കൊണ്ട് ബേസിംഗ്‌സ്‌റ്റോക് കൗൺസിലറും മുൻ യുക്മ നാഷണൽ സെക്രട്ടറിയുമായ സജീഷ് ടോം സംസാരിച്ചു. നിയുക്ത പ്രസിഡന്റ് സുനിൽ ജോർജ്ജ് ഏവർക്കും നന്ദി അർപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more