1 GBP = 109.63
breaking news

എന്റെ മലയാളം പഠനകേന്ദ്രത്തിന്റെ ഉൽഘാടനവും പ്രവേശനോത്സവും നടന്നു .

എന്റെ മലയാളം പഠനകേന്ദ്രത്തിന്റെ ഉൽഘാടനവും പ്രവേശനോത്സവും നടന്നു .

ബിബിൻ.കെ.ജോയ്

വൂസ്റ്റർ: വെസ്റ്റ് മിഡ്‌ലാന്റിലെ വൂസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന വൂസ്റ്റർ ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള എന്റെ മലയാളം മാതൃഭാഷ പഠനകേന്ദ്രത്തിന്റെ ഉത്ഘാടനവും പ്രേവേശനോത്സവും വൂസ്റ്ററിലെ റഷ്വിക്ക് വില്ലേജ് ഹാളിൽ ക്ലബ് പ്രസിഡന്റ് ശ്രീ ജോബിൾ ജോസിന്റെ അധ്യക്ഷതയിൽ ചേർന്ന വർണാഭമായ ചടങ്ങിൽ വച്ച് യു കെ മലയാളം മിഷൻ പ്രസിഡന്റും, ലോക കേരള സഭാംഗവുമായ ശ്രീ സി. എ ജോസഫ് നിർവഹിച്ചു.

പുതിയ കാലഘട്ടത്തിൽ നമ്മുടെ കുട്ടികളെ മലയാള ഭാഷ പഠനവും സംസ്കാരവും വളർത്തിയെടുക്കാനുള്ള വുസ്റ്റർ ഫാമിലി ക്ലബ്ബിന്റെ ഉദ്യമത്തെ അദേഹം പ്രശംസിച്ച.
ചടങ്ങിൽ സംസാരിച്ച യു കെ മിഷൻ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ നമ്മുടെ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതിൽ മാതാപിതാക്കളുടെ പങ്കിനെക്കിറിച്ചു ഓർമിപ്പിച്ചു. ചടങ്ങിൽ ആശാംയർപ്പിച്ചു സംസാരിച്ച യു കെ മിടലാൻഡ്‌സ് കോർഡിനേറ്ററും,ലോക കേരള സഭാംഗവുമായ ശ്രീ ആഷിക് മുഹമ്മദ് നാസർ എന്റെ മലയാളം പഠന കേന്ദ്രത്തിന് എല്ലാവിധ ആശംസകളും നേർന്നു. ചടങ്ങിൽ ക്ലബ് സെക്രെട്ടറി ശ്രീ ബിബിൻ.കെ ജോയ് സ്വാഗതവും ക്ലബ് ജോയിന്റ് സെക്രട്ടറി സവിത രവീന്ദ്രൻ നന്ദിയും അറിയിച്ചു.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ശ്രീ എബ്രഹാം കുര്യൻ നയിച്ച അധ്യാപകർക്കായുള്ള പരിശീലനവും മാതൃകാ പഠനക്ലാസും നടന്നു തുടർന്ന്
എന്റെ മലയാളം പഠനകേന്ദ്രത്തിലെ കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more