യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയന് നവനേതൃത്വം…ജോർജ് തോമസ് ദേശീയ സമിതിയംഗം…. അഡ്വ. ജോബി പുതുകുളങ്ങര നയിക്കും…. ലൂയിസ് മേനാച്ചേരി സെക്രട്ടറി…. പോൾ ജോസഫ് ട്രഷറർ
Feb 14, 2025
അലക്സ് വർഗ്ഗീസ്
(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)
യുണിയൻ ഓഫ് യുണൈറ്റഡ് കിംഗ്ഡം മലയാളി അസോസിയേഷൻസ് (UUKMA) ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ 2025-2027 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ കഴിഞ്ഞ ദിവസം നടന്ന ജനറൽ കൗൺസിൽ യോഗത്തിൽ വച്ച് തിരഞ്ഞെടുത്തു. മിഡ്ലാൻഡ്സ് റീജിയൻ്റെ വാർഷിക പൊതുയോഗം 09/02/2025 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ ബർമിംങ്ഹാമിലെ കോർപ്പസ് ക്രിസ്റ്റി കാത്തലിക് ചർച്ച് ഹാളിൽ നടന്നു. പൊതുയോഗത്തിൽ പ്രസിഡൻ്റ് ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തിന് ദേശീയ സമിതിയംഗം ജയകുമാർ നായർ സ്വാഗതം ആശംസിച്ചു. യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി കുര്യൻ ജോർജ്, യുക്മ ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ് എന്നിവരും യോഗത്തിൽ സംബന്ധിച്ചു. ലൂയിസ് മേനാച്ചേരി പ്രവർത്തന റിപ്പോർട്ടും, വരവ് ചിലവ് കണക്കും അവതരിപ്പിച്ചു, യോഗം ഏക കണ്ഡേന രണ്ടും പാസാക്കി. ഡിക്സ് ജോർജ് യോഗത്തിന് നന്ദി പറഞ്ഞു.
തുടർന്ന് നടന്ന തിരഞ്ഞെടുപ്പ് യോഗത്തിൽ ദേശീയ തലത്തിൽ തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തുവാൻ ചുമതലപ്പെട്ട ഇലക്ഷൻ കമ്മീഷണർമാരായ കുര്യൻ ജോർജ്ജ് (ചീഫ് ഇലക്ഷൻ കമ്മീഷണർ), അലക്സ് വർഗീസ് എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ യുക്മ ഈസ്റ്റ് & വെസ്റ്റ് മിഡ്ലാൻഡ്സ് റീജിയൻ്റെ 2025 – 2027 വർഷത്തേക്കുള്ള ഭാരവാഹികളെ ജനറൽ കൗൺസിൽ യോഗം ഐക്യകണ്ഡേന തിരഞ്ഞെടുത്തു.
ദേശീയ സമിതിയംഗമായി ജോർജ് തോമസ് വടക്കേക്കുറ്റ് (CKC), റീജിയൻ പ്രസിഡൻറായി അഡ്വ.ജോബി പുതുകുളങ്ങര (NMCA), സെക്രട്ടറിയായി ലൂയിസ് മേനാച്ചേരി (Warwick and Leamington), ട്രഷററായി പോൾ ജോസഫ് (KCA) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡൻറുമാരായി ജോസ് തോമസ് (LKC), സോമി കുരുവിള (Worcestershire Malayalee Cultural Association), ജോയിൻ്റ് സെക്രട്ടറിമാരായി രാജീവ് ജോൺ (BCMC), അനിതാ മധു (Nottingham Malayalee Cultural Association) എന്നിവരും ജോയിൻറ് ട്രഷററായി ജോർജ് മാത്യുവും (Erdington Malayalee Association) തിരഞ്ഞെടുക്കപ്പെട്ടു.
രേവതി അഭിഷേക് (Warwick and Leamington Malayalee Association) ആണ് പുതിയ ആർട്സ് കോർഡിനേറ്റർ, സ്പോർട്സ് കോർഡിനേറ്ററായി സജീവ് സെബാസ്റ്റ്യൻ (NUNMA Nuneaton), എന്നിവരെയും തിരഞ്ഞെടുത്തു. രാജപ്പൻ വർഗീസ് (Kerala Cultural Association Redditch) ആണ് പുതിയ പി ആർ ഒ. ബോട്ട് റേസ് കോഓർഡിനേറ്ററായി അരുൺ സെബാസ്റ്റ്യൻ (KETTERING MALAYALI WELFARE ASSOCIATION), നഴ്സസ് ഫോറം കോഓർഡിനേറ്ററായി സനൽ ജോസും (Shropshire Malayalee Cultural Association), മീഡിയ കോ ഓർഡിനേറ്ററായി അരുൺ ജോർജും (Hereford Malayalee Association), ചാരിറ്റി കോഓർഡിനേറ്ററായി ആനി കുര്യൻ (Erdington Malayalee Association), വിമൻസ് ഫോറം കോ ഓർഡിനേറ്ററായി ബെറ്റി തോമസ് (Lincoln Malayalee Association) എന്നിവരും ഐകകണ്ഡേന തിരഞ്ഞെടുക്കപ്പെട്ടു.പീറ്റർ ജോസഫ് (Kerala Cultural Association Redditch) എക്സ് ഒഫീഷ്യോ അംഗമായി തുടരും.
യുക്മയുടെ ഏറ്റവും ശക്തി കേന്ദ്രമായ മിഡ്ലാൻഡ്സ് റീജിയൻ്റെ തിരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം (2025-2027)മലയാളി സമൂഹത്തിന്റെ സാമൂഹിക സാംസ്കാരിക സൗഹൃദ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നതിനും, പ്രദേശത്തെ വിവിധ സംഘടനകളുമായി കൈകോർക്കുന്നതിനും അതുവഴി യുക്മയെന്ന പ്രസ്ഥാനത്തിനെ കൂടുതൽ കരുത്താർജിപ്പിക്കുന്നതിനും കരുത്തുള്ള പുതിയ നേതൃത്വമാണ് ചുമതലയേറ്റിട്ടുള്ളത്. ചുമതലയേറ്റ പുതിയ ഭാരവാഹികൾക്ക് അവരുടെ ഉത്തരവാദിത്വം പൂർണതോതിൽ നിറവേറ്റുവാൻ യുക്മ നേതൃത്വവും അംഗങ്ങളും വിജയാശംസകൾ നേർന്നു.
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages