വയനാട്ടില്‍ വീണ്ടും ജീവനെടുത്ത് കാട്ടാന ആക്രമണം. അട്ടമല സ്വദേശി ബാലകൃഷ്ണനാണ് (27) അതിദാരുണമായി മരിച്ചത്. ഇന്നലെ രാത്രിയാണ് ആക്രമണമുണ്ടായതെന്നാണ് സൂചന. ംസ്ഥാനത്ത് രണ്ട് ദിവസത്തിനിടെ നാല് പേര്‍ക്കാണ് കാട്ടാന ആക്രമണത്തില്‍ ജീവന്‍ നഷ്ടമാകുന്നത്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്ഥിരം വന്യജീവി ഭീഷണി നിലനില്‍ക്കുന്ന മേഖലയില്‍ ഒരു ഇടപെടലും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ തേയില എസ്റ്റേറ്റിനുള്ളിലെ വഴിയിലാണ് ബാലകൃഷ്ണന്റെ മൃതദേഹം കണ്ടത്. അട്ടമല ഗ്ലാസ് ബ്രിജിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയില്‍ കാട്ടാന ആക്രമിച്ചുവെന്നാണ് വിവരം. ഇന്നലെ ചൂരല്‍മല അങ്ങാടിയില്‍ നിന്നും വീട്ടിലേക്ക് സുഹൃത്തുക്കള്‍ക്കൊപ്പം പോയതാണ്. ഇന്നു രാവിലെ ജോലിക്ക് പോകാന്‍ എത്താത്തിനാല്‍ മറ്റുള്ളവര്‍ ബാലകൃഷ്‌ണെ അന്വേഷിച്ചിറങ്ങി. വഴിയില്‍ ആന ചവിട്ടി അരയ്ക്കപ്പട്ട നിലയില്‍ ബാലന്റെ മൃതദേഹം കണ്ടത്തി.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് അട്ടമല പള്ളിക്കു സമീപത്തെ എസ്റ്റേറ്റ് ക്വാര്‍ട്ടേഴ്‌സിലായിരുന്നു ബാലകൃഷ്ണന്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച ബത്തേരിയില്‍ ആദിവാസി യുവാവിനെ കാട്ടാന കുത്തിക്കൊന്നിരുന്നു. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് കാട്ടാന കൊന്നത്. തിങ്കളാഴ്ച രാത്രിയാണ് മാനുവിനെ കാട്ടാന കൊന്നത്. ചൊവ്വാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. സമാനമായ അവസ്ഥയാണ് അട്ടമലയിലുമുണ്ടായത്.
അതേസമയം, വനപ്രദേശങ്ങളില്‍ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളില്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ മരിക്കാന്‍ ഇടയാകുന്ന സംഭവം പരിശോധിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന്് ദുരന്തനിവാരണ വിഭാഗം അടിയന്തരയോഗം വിളിച്ചുവെന്ന് വനം-വന്യജീവി വകുപ്പുമന്ത്രിയുടെ ഓഫീസ്. ഇന്ന് വൈകുന്നേരം 4.45-ന് ഓണ്‍ലൈനായാണ് യോഗം വിളിച്ചിട്ടുള്ളത്. ദുരന്തനിവാരണ വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, നോര്‍ത്തേണ്‍ സര്‍ക്കിള്‍ സി.സി.എഫ്, വയനാട് ജില്ലാ കളക്ടര്‍, വയനാട് ജില്ലാ പോലീസ് മേധാവി, വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, വയനാട് നോര്‍ത്ത് സൗത്ത് ഡിവിഷനിലെ ഡി.എഫ്.ഒ മാര്‍, ജില്ലാ ട്രൈബല്‍ ഓഫീസര്‍, ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.
click on malayalam character to switch languages