യുക്മ സൗത്ത് ഈസ്റ്റ് റീജിയണൽ വാർഷിക പൊതുസമ്മേളനവും 2025-2027 ലേക്കുള്ള പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും പൂർത്തിയായി
Feb 08, 2025
റെഡ്ഹിൽ, സറ്‍റെ: യുക്മ സൗത്ത് ഈസ്റ്റ് റീജിയണിന്റെ ജനറൽബോഡി മീറ്റിങ്ങും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും സറെ റെഡ് ഹില്ലിലെ സാൽഫോഡ്സ് വില്ലജ് ഹാളിൽ 2025 ഫെബ്രുവരി 8 ശനിയാഴ്‌ച നടന്നു.
പ്രസിഡൻറ് ശ്രീ സുരേന്ദ്രൻ ആരക്കോട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം, യുക്മ ദേശീയ പ്രസിഡൻറ് ഡോക്ടർ ബിജു പെരിങ്ങത്തറ ഉദ്ഘാടനം ചെയ്തു.
റീജണൽ ജനറൽ സെക്രട്ടറി ശ്രീ ജിപ്സൺ തോമസ് സ്വാഗതം ആശംസിക്കുകയും, മുൻ ദേശീയ പ്രസിഡണ്ടുമാരായ ശ്രീ വർഗീസ് ജോൺ, ശ്രീ മനോജ് കുമാർ പിള്ള, ദേശീയ വക്താവ് അഡ്വക്കറ്റ് എബി സെബാസ്റ്റ്യൻ, ദേശീയ സമിതി അംഗം ശ്രീ ഷാജി തോമസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു.
തുടർന്ന്, ജനറൽ സെക്രട്ടറി ജിപ്സൺ തോമസ് 2022-25 വർഷങ്ങളിലെ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ ശ്രീ സനോജ് ജോസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിക്കുകയുണ്ടായി.
യുക്മ ഇലക്ഷൻ കമ്മീഷൻ അംഗം ശ്രീ മനോജ് കുമാർ പിള്ളയുടെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ ശ്രീ സുരേന്ദ്രൻ ആരക്കോട്ട് ദേശീയ സമിതി അംഗമായും, ശ്രീ ജിപ്സൺ തോമസ് പ്രസിഡണ്ടായും, ശ്രീ സാംസൺ പോൾ ജനറൽ സെക്രട്ടറിയായും, ശ്രീ തേജു മാത്യൂസ് ട്രഷററായും നേതൃത്വം നൽകുന്ന കമ്മിറ്റിയെ യോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു.
ഇരുപത്തിയഞ്ച് അംഗ അസോസിയേഷനുകളിൽ നിന്നായി അൻപതോളം പ്രതിനിധികൾ വാർഷിക ജനറൽബോഡി മീറ്റിങ്ങിൽ പങ്കെടുത്ത് ഐക്യകണ്ഠേന പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു എന്നുള്ളത് യുക്മക്ക് പ്രവാസി മലയാളികളിലുള്ള പ്രചുര പ്രചാരം വെളിപ്പെടുത്തുന്നതായിരുന്നു.
2025 ഫെബ്രുവരി 22ന് ബർമിംഗ്ഹാമിൽ നടക്കുന്ന യുക്മ ദേശീയ ജനറൽബോഡി മീറ്റിങ്ങിൽ പരമാവധി അംഗങ്ങൾ പങ്കെടുക്കുന്നതിനും യോഗം അഭ്യർത്ഥിക്കുകയുണ്ടായി. പുതിയ റീജണൽ ജനറൽ സെക്രട്ടറി സാംസൺ പോൾ ജനറൽ കൗൺസിൽ അംഗങ്ങൾക്ക് നന്ദി രേഖപ്പെടുത്തിയതോടെ പൊതുയോഗം അവസാനിച്ചു.
2025-27 വർഷത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പുതിയ ഭാരവാഹികൾ:
ദേശീയ സമിതി അംഗം: ശ്രീ സുരേന്ദ്രൻ ആരക്കോട്ട് (DMA), ഡാർട്ഫോർഡ്
പ്രസിഡണ്ട് : ശ്രീ ജിപ്സൺ തോമസ് (MARS), റെഡ്ഹിൽ
ജനറൽ സെക്രട്ടറി: ശ്രീ സാംസൺ പോൾ (MCH), ഹോർഷം
ട്രഷറർ: ശ്രീ തേജു മാത്യൂസ് (CMC), ക്രോളി
വൈസ് പ്രസിഡന്റുമാർ: ശ്രീ സനോജ് ജോസ് (SEEMA), ഈസ്റ്റ് ബോൺ ശ്രീമതി ശാരിക അമ്പിളി (KCWA), ക്രോയ്ഡോൺ
ജോയിൻറ് സെക്രട്ടറിമാർ: ശ്രീ സുനോജ് ശ്രീനിവാസ് (BMA), ബ്രൈട്ടൻ ശ്രീമതി ഡാഫിനി എൽദോസ് (MAP), പോർട്സ് മൗത്ത്
ജോയന്റ് ട്രഷറർ: ശ്രീ വരുൺ നായർ (MARC), റെഡ്‌ഡിങ്
പബ്ലിക് റിലേഷൻസ് ഓഫീസർ: ശ്രീ എറിക്‌സൻ ജോസഫ് (CMC), ക്രോളി
ആർട്സ് കോഡിനേറ്റർ: ശ്രീ മെബി മാത്യു (CKH), ഹോർഷം
സ്പോർട്സ് കോഓർഡിനേറ്റർ: ശ്രീ ബെർവിൻ ബാബു (HUM), ഹേവാർഡ്‌സ്ഹീത്ത്
ചാരിറ്റി കോഓർഡിനേറ്റർ: ശ്രീ ബൈജു ശ്രീനിവാസ് (HMA), ഹേവാർഡ്‌സ്ഹീത്ത്
നഴ്‌സസ് ഫോറം കോഓർഡിനേറ്റർ: ശ്രീ റെനോൾഡ് മാനുവേൽ (DMA), ഡാർട്ഫോർഡ്
യൂത്ത് കോഓർഡിനേറ്റർ: ശ്രീ അല്ലെൻ ജേക്കബ് (CKH), ഹോർഷം
വള്ളം കളി കോഓർഡിനേറ്റർ : ശ്രീ ലിറ്റോ കൊരുത് (CKA), കാന്റർബറി
വിമെൻസ് ഫോറം കോഓർഡിനേറ്റർ: ശ്രീമതി മോളി മാർക്കോസ് (GMCA), ഗിൽഡ്‌ഫോർഡ്
യുക്മ ന്യൂസ് കോഓർഡിനേറ്റർ: ശ്രീ ജിബി ജോണി (AMA), ആഷ്‌ഫോർഡ്
സോഷ്യൽ മീഡിയ കോഓർഡിനേറ്റർ: അനിൽ സെബാസ്റ്റ്യൻ (MARC), റെഡ്‌ഡിങ്
യുക്മ ദേശീയ കലാമേള വേദിയിൽ വെച്ച് 2025 ലെ യുക്മ കലണ്ടർ പ്രകാശനം സോജൻ ജോസഫ് എം.പി. നിർവ്വഹിച്ചു….. യുക്മ കലണ്ടർ 2025 സൌജന്യമായി ലഭിക്കുവാൻ വാർത്തയിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. /
click on malayalam character to switch languages