1 GBP = 108.75
breaking news

ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് യു.കെ

ഫലസ്തീനികളെ ഗസ്സയിൽ നിന്ന് മാറ്റാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് യു.കെ

ഗസ്സ: ഫലസ്തീനികളെ ഗസ്സയിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് യു.കെ മന്ത്രി. യു.കെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസെ ഡോഡ്സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഗസ്സയിൽ നിന്നും മാറ്റാനാവില്ല. ഈ രീതിയിൽ ഗസ്സയുടെ വിസ്തീർണം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ യു.കെ നിലപാട് വ്യക്തമാക്കിയത്.

ഫ​ല​സ്തീ​നി​ക​ളെ ഗ​സ്സ​യി​ൽ​നി​ന്ന് കു​ടി​യി​റ​ക്കു​മെ​ന്നും ഗ​സ്സ​യെ അ​മേ​രി​ക്ക ഏ​റ്റെ​ടു​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞിരുന്നു. വൈ​റ്റ്ഹൗ​സി​ൽ ഇ​സ്രാ​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബി​ന്യ​മി​ൻ നെ​ത​ന്യാ​ഹു​വി​നൊ​പ്പം ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് പേ​രു​മാ​റ്റി വം​ശീ​യ ഉ​ന്മൂ​ല​നം തു​ട​രു​മെ​ന്ന പ്ര​ഖ്യാ​പ​നം ട്രംപ് നടത്തിയത്.

20 ല​ക്ഷ​ത്തോ​ളം വ​രു​ന്ന ഫ​ല​സ്തീ​നി​ക​ൾ ഈ​ജി​പ്തി​ലേ​ക്കും ജോ​ർ​ദാ​നി​ലേ​ക്കും പോ​ക​ണം. യു​ദ്ധ​ത്തി​ൽ ത​ക​ർ​ന്ന ഗ​സ്സ​യി​ലെ കോ​ൺ​ക്രീ​റ്റ് അ​വ​ശി​ഷ്ട​ങ്ങ​ളും മാ​ര​ക ബോം​ബു​ക​ളും നീ​ക്കി സു​ന്ദ​ര​മാ​ക്കും. ക​ട​ൽ​ത്തീ​ര​ത്ത് സു​ഖ​വാ​സ​കേ​ന്ദ്ര​ങ്ങ​ൾ നി​ർ​മി​ക്കും.തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ ന​ൽ​കു​ന്ന സാ​മ്പ​ത്തി​ക വി​ക​സ​നം സൃ​ഷ്ടി​ക്കും. ഗ​സ്സ അ​ധി​നി​വേ​ശം ദീ​ർ​ഘ​കാ​ലം തു​ട​രു​മെ​ന്നും അ​ത് പ​ശ്ചി​മേ​ഷ്യ​യു​ടെ സ്ഥി​ര​ത​ക്ക് സ​ഹാ​യ​ക​മാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ൽ, അ​വി​ടെ ആ​രാ​ണ് താ​മ​സ​ക്കാ​രാ​യി ഉ​ണ്ടാ​വു​ക.

മ​റ്റു മാ​ർ​ഗ​ങ്ങ​ളി​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ് ഗ​സ്സ​യി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ ഫ​ല​സ്തീ​നി​ക​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. കോ​ൺ​ക്രീ​റ്റ് കൂ​ന​ക​ൾ മാ​ത്ര​മു​ള്ള ​പ്ര​ദേ​ശ​മാ​ണ​ത്. അ​പ​ക​ട​ക​ര​മാ​യ പ്ര​ദേ​ശ​ത്തേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​ന് പ​ക​രം മ​റ്റു മ​നോ​ഹ​ര​മാ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് അ​വ​ർ​ക്ക് പോ​കാം. താ​ൻ സം​സാ​രി​ച്ച​വ​രെ​ല്ലാം ഇ​തൊ​രു മ​നോ​ഹ​ര ആ​ശ​യ​മാ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​തെന്നും ട്രംപ് അവകാശപ്പെട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more