1 GBP = 109.47
breaking news

ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്; പ്രസ്താവന നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം

ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ്; പ്രസ്താവന നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം

വാഷിങ്ടൺ: ഗസ്സയെ ഏറ്റെടുക്കാൻ തയാറണെന്ന് അപ്രതീക്ഷിത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം ഇരുനേതാക്കളും നടത്തിയ സംയുക്ത വാർത്ത സമ്മേളനത്തിലാണ് പ്രഖ്യാപനം.

‘യുദ്ധത്തിൽ തകർന്ന ഗസ്സയെ യു.എസ് ഏറ്റെടുക്കാൻ തയാറാണ്. ഗസ്സയിലെ ജനങ്ങളെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കും. അവശേഷിക്കുന്ന ബോംബുകളെല്ലാം നിർവീര്യമാക്കും. തൊഴിലുകളും പുതിയ ഭവനങ്ങളും നിർമിക്കും. മിഡിൽ ഈസ്റ്റിലെ കടർത്തീര സുഖവാസ കേന്ദ്രമാക്കി ഗസ്സയെ മാറ്റിയെടുക്കും.’-ട്രംപ് പറഞ്ഞു.

ഗസ്സയിലെ സുരക്ഷക്കായി യു.എസ് സൈന്യത്തെ അയക്കാൻ തയാറാണോ എന്ന ചോദ്യത്തിന്, ഗസ്സക്ക് ആവശ്യമാണെങ്കിൽ ഞങ്ങൾ ചെയ്യും’ എന്ന മറുപടിയാണ് നൽകിയത്.

ഫലസ്തീനികളെ ഗസ്സയിൽ നിന്ന് പുറത്താക്കണമെന്ന് തന്റെ മുൻനിലപാടിനെ മറ്റൊരു തരത്തിൽ ഉറപ്പിക്കുകയാണ് പുതിയ പ്രഖ്യാപനത്തിലൂടെ ട്രംപ് ചെയ്തത്.

എന്നാൽ, ട്രംപ് ചട്ടക്കൂടുകൾക്ക് പുറത്തുനിന്ന് ചിന്തിക്കുന്നയാളാണെന്നും അദ്ദേഹത്തിന്റെ തീരുമാനം ആലോചിക്കേണ്ടിയിക്കുന്നുവെന്നും ബെന്യാമിൻ നെതന്യാഹു പറഞ്ഞു.

അതിനിടെ ഗസ്സ വെടിനിർത്തൽ പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ച തുടങ്ങിയതായി ഹമാസ് വ്യക്തമാക്കി.

ടെലിഗ്രാം ആപ്പിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ ഹമാസ് വക്താവ് അബ്ദുൽ ലത്തീഫ് അൽ ഖനൗ ആണ് ഇക്കാര്യം അറിയിച്ചത്. ജനങ്ങൾക്കുള്ള പാർപ്പിടം, സഹായ വിതരണങ്ങൾ, ഗസ്സ പുനർനിർമാണം തുടങ്ങിയ നിരവധി വിഷയങ്ങളിൽ ഹമാസ് ആശങ്കാകുലരാണ്. വെടിനിർത്തൽ കരാറിലെ മനുഷ്യത്വപരമായ ചട്ടങ്ങൾ നടപ്പാക്കുന്നതിൽനിന്ന് ഇസ്രായേൽ ഒഴിഞ്ഞുമാറുകയും തടയുകയുമാണ്.

ജനങ്ങൾക്ക് വീടും സഹായവും അടിയന്തരമായി ലഭ്യമാക്കേണ്ട മാനുഷിക വിഷയങ്ങളാണ്. അതൊന്നും ഇസ്രായേൽ വൈകിപ്പിക്കുന്നത് സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയ പശ്ചാത്തലത്തിലാണ് ഹമാസിന്റെ പ്രസ്താവന. ട്രംപ് പ്രസിഡന്റായി ചുമതലയേറ്റ ശേഷം വിദേശനേതാവുമായി നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more