1 GBP = 109.64
breaking news

ഉമ്മൻചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക് – ഓൺ – ട്രെന്റിൽ; രാവിലെ 9ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും;  ടീമുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ

ഉമ്മൻചാണ്ടി, പി റ്റി തോമസ് മെമ്മോറിയൽ ട്രോഫിക്കും ക്യാഷ് പ്രൈസിനും വേണ്ടിയുള്ള ഓ ഐ സി സി (യു കെ) മെൻസ് ഡബിൾസ് ബാഡ്മിന്റൻ ടൂർണമെന്റ് ഫെബ്രുവരി 15ന് സ്റ്റോക്ക് – ഓൺ – ട്രെന്റിൽ; രാവിലെ 9ന് രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ഉദ്ഘാടനം നിർവഹിക്കും;  ടീമുകളുടെ രജിസ്ട്രേഷൻ ഫെബ്രുവരി 5 വരെ

റോമി കുര്യാക്കോസ് 

സ്റ്റോക്ക് – ഓൺ – ട്രെന്റ്: രണ്ട്‌ കാറ്റഗറികളിലായി  സംഘടിപ്പിക്കുന്ന ഓ ഐ സി സി (യു കെ) പ്രഥമ ബാഡ്മിന്റ്ൻ ടൂർണമെന്റ് മത്സരങ്ങൾക്കായുള്ള ടീമുകളുടെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. ഫെബ്രുവരി 15, ശനിയാഴ്ച രാവിലെ 9ന് തുടങ്ങുന്ന മത്സരങ്ങൾക്കായി ടീമുകൾക്ക് ഫെബ്രുവരി 5 വരെ ഓൺലൈൻ ആയോ ഫോൺ മുഖേനയോ രജിസ്റ്റർ ചെയ്യാം. £30 പൗണ്ട് ആണ് രജിസ്‌ട്രേഷൻ ഫീസ്. 

പാലക്കാടിന്റെ യുവ എം എൽ എയും യൂത്ത് ഐക്കണുമായ രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ ടൂർണമെന്റിന്റെ ഉദ്ഘാടനം നിർവഹിക്കും. സ്റ്റോക്ക് – ഓൺ – ട്രെന്റ് ഫെന്റൺ മനോറിലുള്ള സെന്റ്. പീറ്റേഴ്സ് കോഫ് അക്കാഡമിയിൽ വച്ച് സംഘടിപ്പിക്കുന്ന ടൂർണമെന്റിൽ കെ പി സി സി വൈസ് പ്രസിഡന്റ്‌ വി പി സജീന്ദ്രൻ, കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീർ, ഇൻകാസ് മുൻ പ്രസിഡന്റ്‌ മഹാദേവൻ വാഴശ്ശേരിൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. 

യു കെയിലെ വിവിധ ഇടങ്ങളിൽ നിന്നുമായി നിരവധി ടീമുകൾ മാറ്റുരയ്ക്കുന്ന ടൂർണമെന്റിലെ രജിസ്ട്രേഷനിൽ മികച്ച പ്രതികരണമാണ് പ്രകടമാകുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓ ഐ സി സി (യു കെ) യുടെ ആഭിമുഖ്യത്തിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. സംഘടനയുടെ സ്റ്റോക്ക് – ഓൺ – ട്രെന്റ് യൂണിറ്റാണ് മൽസരങ്ങൾക്ക് ആതിഥെയത്വം വഹിക്കുന്നത്.

മെൻസ് ഡബിൾസ്

രണ്ട്‌ ഇന്റർമീടിയേറ്റ് കളിക്കാർ അല്ലെങ്കിൽ ഒരു ഇന്റർമീടിയേറ്റ് കാറ്റഗറി കളിക്കാരൻ ഒരു അഡ്വാൻസ് കാറ്റഗറി കളിക്കാരനുമായി ചേർന്നു ടീമായി മത്സരിക്കാം. 32 ടീമുകൾക്ക് പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും.

സമ്മാനങ്ങൾ 

ഉമ്മൻ‌ചാണ്ടി മെമ്മോറിയൽ ട്രോഫി + £301

£201+ ട്രോഫി

£101+ ട്രോഫി 

മെൻസ് ഡബിൾസ് (40 വയസിന് മുകളിൽ)

16 ടീമുകൾക്ക് മത്സരിക്കാൻ അവസരം ഉണ്ടായിരിക്കും.

സമ്മാനങ്ങൾ

പി റ്റി തോമസ് മെമ്മോറിയൽ ട്രോഫി + £201

£101+ ട്രോഫി

£75  + ട്രോഫി 

രജിസ്ട്രേഷൻ ഫീസ്:

£30 പൗണ്ട് 

ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്:

https://forms.gle/DFKCwdXqqqUT68fRA

രജിസ്റ്റർ ചെയ്യുന്നതിനുള്ള ഫോൺ നമ്പർ

ഷൈനു ക്ലെയർ മാത്യൂസ്: +44 7872 514619

വിജീ കെ പി: +44 7429 590337

ജോഷി വർഗീസ്: +44 7728 324877

റോമി കുര്യാക്കോസ്: +44 7776646163

ബേബി ലൂക്കോസ്: +44 7903 885676

മത്സര വേദി:

St Peter’s CofE Academy, Fenton Manor, Fenton, Stoke-on-Trent, Staffordshire ST4 2RR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more