1 GBP = 107.51
breaking news

നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ്റെ (നോർമ്മ) ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി….

നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ്റെ (നോർമ്മ) ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി….

നോർത്ത് മാഞ്ചസ്റ്റർ മലയാളി അസോസിയേഷൻ്റെ (നോർമ്മ) ക്രിസ്തുമസ് പുതുവത്സര ആഘോഷം കെങ്കേമമായി.നോർമ്മയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ ശനിയാഴ്ച (25/01/2025) ന് ചഡേർട്ടൻ റിഫോം ക്ലബ്ബിൽ  വച്ച് നടത്തപ്പെട്ടു.

അംഗങ്ങളുടെ പ്രാതിനിധ്യം കൊണ്ടും പരിപാടികളുടെ  വൈവിധ്യം  കൊണ്ടും മനോഹരമായി തീർന്ന ആഘോഷം നോർമ്മ പ്രസിഡണ്ട്  തദേവൂസ് ജോസഫിന്റെ അധ്യക്ഷതയിൽ  യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻറ് ബിജു പീറ്റർ ഉത്ഘാടനം നിർവ്വഹിച്ചു, ക്രിസ്തുമസ് പുതുവത്സര സന്ദേശം നൽകി.വേദിയിൽ വച്ച് യുക്മ നോർത്ത് വെസ്റ്റ് റീജിണൽ കലാമേളയിൽ വിജയികളായ നോർമയിലെ കലാകാരന്മാർക്കും കലാകാരികൾക്കും അദ്ദേഹം സമ്മാനങ്ങൾ നൽകി. യുക്മ കലാമേളയുടെ വിജയത്തിന് വേണ്ടി നടത്തിയ നിസ്വാർത്ഥ സേവനങ്ങൾക്ക് ഉള്ള അംഗീകാരം എന്ന നിലയിൽ നോർമ്മ അംഗങ്ങൾ ആയിട്ടുള്ള രാജീവ് സി.പി, സിജോ വർഗീസ്, നോർത്ത് വെസ്റ്റ് കലാമേള കോർഡിനേറ്റർ കൂടിയായ സനോജ് വർഗീസ് എന്നിവർക്ക്  ബിജു പീറ്റർ  യുക്മയുടെ പുരസ്കാരങ്ങൾ നൽകി.

യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ സെക്രട്ടറി ശ്രീ.ബെന്നി ജോസഫ് നോർമ്മയുടെ പുതിയ വെബ്സൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു. നോർമ്മ ഐ ടി കോർഡിനേറ്റർ  ആൻസൻ തോമസ് പുതിയ വെബ്സൈറ്റ് അംഗങ്ങൾക്ക് പരിചയപ്പെടുത്തി.

പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് ആയിട്ടുള്ള രാജീവ് സി.പി, സിന്ധു റാം എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. നോർമ്മ  ട്രഷറർ ആയിട്ടുള്ള സനിൽ ബാലകൃഷ്ണനും സിജോ വർഗീസും രജിസ്ട്രേഷനും മറ്റുകാര്യങ്ങൾക്കും ചുക്കാൻ പിടിച്ചു. മറ്റു കമ്മറ്റി അംഗങ്ങൾ അയിട്ടുള്ള നീതു സുജിത്, അഞ്ജു രതീഷ്, ടിൻറ്റു ജീവൻ, അൻസാരി എന്നിവർ ഓൺ സ്റ്റേജ് ഓഫ് സ്റ്റേജ് അയിട്ടുള്ള എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. ചിൽഡ്രൻസ് ഡേയിൽ സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തിലും, ക്വിസ്  മത്സരത്തിലും വിജയികളായവർക്കും. ക്രിസ്മസ് കരോളിന് അനുബന്ധമായി നടന്ന ഹൗസ് ഡെക്കറേഷൻ മത്സരങ്ങളിലും വിജയികളായവർക്കുള്ള സമ്മാനങ്ങൾ അന്നേ ദിവസം വിതരണം ചെയ്തു. 

ലൈഫ് ലൈൻ പ്രൊട്ടക്റ്റ്,  സേവിയേഴ്‌സ് അക്കൗണ്ടിംഗ്സ്, യുണൈറ്റഡ് വെയ്‌റ്ഹൗസ് ,കോയിൻ  ഗ്രോസറീസ്, കലവറ കേറ്ററിങ് എന്നിവരാണ് നോർമയുടെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾ സ്പോൺസർ ചെയ്തത്. നോർമ്മ സെക്രട്ടറി  സനോജ്  വർഗീസ് എല്ലാവർക്കും നന്ദിപ്രകാശിപ്പിച്ചു. ആവേശോജ്ജ്വലമായ D J പാർട്ടിയോട് കൂടി മനോഹരമായതും ഓർമയിൽ തങ്ങി നിൽക്കുന്നതുമായ ഒരു സായാഹ്നത്തിന് പരിസമാപ്തി ആയി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more