1 GBP = 107.77
breaking news

ലെബനിൽ നിന്ന് സേനയെ പിൻവലിക്കാൻ ഇസ്രായേലിന് സാവകാശം നൽകിയ നടപടി അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല

ലെബനിൽ നിന്ന് സേനയെ പിൻവലിക്കാൻ ഇസ്രായേലിന് സാവകാശം നൽകിയ നടപടി അംഗീകരിക്കില്ലെന്ന് ഹിസ്ബുല്ല

ബൈ​റൂ​ത്: ല​ബ​നാ​നി​ൽ​നി​ന്ന് സേ​ന​യെ പി​ൻ​വ​ലി​ക്കാ​ൻ ഇ​സ്രാ​യേ​ലി​ന് ഫെ​ബ്രു​വ​രി 18 വ​രെ സാ​വ​കാ​ശം ന​ൽ​കി​യ ന​ട​പ​ടി അം​ഗീ​ക​രി​ക്കി​ല്ലെ​ന്ന് ഹി​സ്ബു​ല്ല. വെ​ടി​നി​ർ​ത്ത​ൽ ക​രാ​ർ പ്ര​കാ​രം 60 ദി​വ​സം ക​ഴി​ഞ്ഞ​തി​നാ​ൽ സൈ​ന്യ​ത്തെ ഇ​സ്രാ​യേ​ൽ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഹി​സ്ബു​ല്ല ത​ല​വ​ൻ ന​യീം ഖാ​സിം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന് പി​ന്മാ​റാ​ൻ ഒ​രു നി​മി​ഷം പോ​ലും സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കു​ന്ന​ത് ല​ബ​നാ​നി​ലെ ആ​ർ​ക്കും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ഇ​സ്രാ​യേ​ൽ നി​ർ​ബ​ന്ധ​മാ​യും പി​ന്മാ​റ​ണം. സൈ​ന്യ​ത്തെ പി​ൻ​വ​ലി​ക്കാ​ൻ വൈ​കി​യാ​ലു​ണ്ടാ​കു​ന്ന പ്ര​ത്യാ​ഘാ​ത​ത്തി​ന്റെ ഉ​ത്ത​ര​വാ​ദി​ത്തം ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​ക്കും യു.​എ​സി​നും ഫ്രാ​ൻ​സി​നും ഇ​സ്രാ​യേ​ലി​നു​മാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​ധി​നി​വേ​ശ​ത്തി​ന് മ​റു​പ​ടി​യാ​യി ഉ​ചി​ത​മെ​ന്ന് തോ​ന്നു​ന്ന രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ഹി​സ്ബു​ല്ല​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ന​യീം ഖാ​സിം വ്യ​ക്ത​മാ​ക്കി.

അ​തി​നി​ടെ, തെ​ക്ക​ൻ ല​ബ​നാ​നി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​നേ​രെ ഇ​സ്രാ​യേ​ൽ സേ​ന വീ​ണ്ടും വെ​ടി​യു​തി​ർ​ത്തു. ര​ണ്ടു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 17 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഇ​സ്രാ​യേ​ൽ സേ​ന​യെ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​ഷേ​ധി​ച്ച​വ​ർ​ക്ക് നേ​രെ​യാ​ണ് വീ​ണ്ടും നി​റ​യൊ​ഴി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ 24 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more