1 GBP = 107.02
breaking news

റേസിങ്ങിൽ എനിക്കെന്തും സംഭവിക്കാം ; അതിനു മുൻപ് തീർക്കേണ്ട ചിത്രങ്ങള്‍ ഉണ്ട് ; അജിത്ത് കുമാർ

റേസിങ്ങിൽ എനിക്കെന്തും സംഭവിക്കാം ; അതിനു മുൻപ് തീർക്കേണ്ട ചിത്രങ്ങള്‍ ഉണ്ട് ; അജിത്ത് കുമാർ

വിടാമുയർച്ചിയുടെ ഷൂട്ടിങ്ങിനിടയിൽ നടൻ അജിത്ത് പറഞ്ഞൊരു കാര്യം വെളിപ്പെടുത്തി സംവിധായകൻ മഗിഴ് തിരുമേനി.അജിത്ത് ഷൂട്ടിങ്ങിന്റെ അവസാന നാളുകളിലൊന്നിൽ അജിത്ത് പറഞ്ഞു, താൻ ദുബായിൽ നടക്കുന്ന 24 H കാറോട്ട മത്സരത്തിൽ പങ്കെടുക്കും, അതിൽ തനിക്കെന്ത് വേണമെങ്കിലും സംഭവിക്കാം, അതുകൊണ്ട് ഏറ്റെടുത്ത ചിത്രങ്ങൾ എനിക്ക് ഉടൻ ചെയ്ത് തീർത്തേ പറ്റൂ. 2 ചിത്രങ്ങൾ തീർക്കാനുള്ളത് കൊണ്ട് സുരക്ഷിതമായി മത്സരിക്കാമെന്ന് താൻ ഒരിക്കലും തീരുമാനിക്കില്ല. ആക്‌സിലേറ്ററിൽ കാലമർത്തുമ്പോൾ, 100 ശതമാനവും അമർത്തണം, 90 ശതമാനമാണ് അമർത്തുന്നതെങ്കിൽ ഞാൻ ആ റേസിൽ ആത്മാർത്ഥമായല്ല മത്സരിക്കുന്നത് എന്നാണർഥം, അജിത്തിന്റെ വാക്കുകൾ മഗിഴ് തിരുമേനി ഓർക്കുന്നു.

മത്സരത്തിനിടയിൽ അദ്ദേഹത്തിന്റെ കാർ അപകടത്തിൽപ്പെട്ട ദൃശ്യം കണ്ട താൻ സ്തബ്ധനായി പോയി എന്നും, അജിത്ത് കാറിൽ നിന്നിറങ്ങി നടന്നപ്പോൾ ആണ് ആശ്വസമായത് എന്നും മഗിഴ് തിരുമേനി പറയുന്നു. വിടാ മുയർചിയുടെ പ്രമോഷന്റെ ഭാഗമായി ദി ഹിന്ദുവിന് കൊടുത്ത അഭിമുഖത്തിൽ ആണ് അദ്ദേഹം അജിത്തുമായുള്ള അനുഭവം വിവരിച്ചത്.

ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രമാണെങ്കിലും അജിത്ത് മാഗിഴ് തിരുമേനിയോടൊപ്പം വീണ്ടും ഒരുമിക്കും എന്ന് അജിത്ത് വാക്ക് നൽകിയെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6ന് റിലീസ് ചെയ്യുന്ന വിടാമുയർച്ചിയുടെ ട്രെയ്‌ലറും ഗാനങ്ങളും ഇതിനകം യൂട്യൂബിൽ ട്രെൻഡിങ് ആണ്. വിടാമുയർച്ചിയും ഗുഡ് ബാഡ് അഗ്ലി എന്നെ ചിത്രങ്ങളുടെ റിലീസും ദുബായിലെ കാറോട്ട മത്സര വിജയവുമൊക്കെയായി അജിത്ത് ആരാധകർക്ക് ഈ വർഷം സന്തോഷിക്കാനേറെയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more