1 GBP = 106.85
breaking news

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി ലിവർപൂൾ ലയൺസ്; റണ്ണറപ്പായി കാർഡിഫ് ഡ്രാഗൻസ്

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി ലിവർപൂൾ ലയൺസ്; റണ്ണറപ്പായി കാർഡിഫ് ഡ്രാഗൻസ്

സുമേഷൻ പിള്ള

പ്രെസ്റ്റൺ വോളിബോൾ ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്യൻ വോളിബോൾ ടൂർണമെന്റ് റെവ: ഫാദർ ബാബു പുത്തൻപുരയ്ക്കൽ ഉത്ഘാടനം നടത്തി. യൂറോപ്പിൽ നിന്നും വിവിധ ഏഷ്യൻ രാജ്യത്ത് നിന്നുമുള്ള മിന്നും താരങ്ങൾ ആണ് വിജയ്കിരീടംത്തിന് വേണ്ടി കൊമ്പ് കോർത്തത്.

ആകെ 12 ടീമുകൾ അണിനിരന്ന ടൂർണമെന്റിൽ ഒന്നാം പൂളിൽ നിന്നും ഷെഫ്ഫീൽഡ് സ്ട്രികേറെഴ്‌സും ലിവർപൂൾ ലയൻസും എന്നിവർ സെമിയിലേക് നടന്നു കയറിയപ്പോൾ പൂൾ ബിയിൽ നിന്നും കാർഡിഫ് ഡ്രാഗൻസ്ഉം കേബ്രിഡ്ജ് സ്പൈകേഴ്സും സെമിയിൽ കടന്നു.

ഒന്നാം സെമിയിൽ ലിവെർപൂളിന്റെ പ്രവീൺ എന്ന ആർമി പ്ലയേറും കേബ്രിഡ്ജിന്റെ ജിനേഷ് എന്ന ആർമി പ്ലയേറും അറ്റാക്കറുടെ വേഷത്തിൽ കളം നിറഞ്ഞാടിയപ്പോൾ കാണിക്കളുടെ ആവേശം നിയന്ത്രിക്കാൻ സംഘാകർ നല്ലത് പോലെ വിയർപ് ഒഴുകേണ്ടി വന്നു. എബിൻ നിലം കുഴിക്കുന്ന അറ്റാക്കുകൾ നടത്താൻ ശ്രമിക്കുമ്പോഴും ബാക്ക് കോർട്ടിൽ നിന്നും ഫുട്ബോളിലെ ഹിഗിറ്റയെന്നപോലെ കോർട്ടിൽ വട്ടമിട്ടു പറന്നു നടന്ന ദിനീഷ് ഉയർത്തി നൽകുന്ന മനോഹരമായ പാസ്സുകൾക് അനായാസമായി തന്നെ സെറ്റ് ചെയ്യാൻ ടൂർണമെന്റിലെ മികച്ച സെറ്റർ ആയ ബോബിക് സാധിച്ചു. വോളിബോൾ ആരോഗ്യ ശക്തിയുടെ മാത്രം അല്ല ബുദ്ധി ശക്തിയുടെയും സൗമ്യതയുടെയും കൂടെ കളി ആണെന്ന് തന്ത്രപരമായി പ്ലെസിങ് പോയിന്റുകളിലൂടെ ടൂർണമെന്റിലെ ബെസ്റ്റ് ബ്ലോക്കർ ആയ ജോർളി തെളിയിച്ചു. പ്രതിഭകൾ എല്ലാം ഒരുമിച്ചു തിളങ്ങിയപ്പോൾ ലിവർ പൂളിന്റെ ഒപ്പം നിന്നു വിജയം.

രണ്ടാം സെമിയിൽ ശക്തരായ കാർഡിഫ് ഡ്രാഗൻസ് ഷെഫിൽടും തമ്മിൽ ഉള്ള മത്സരം അത്യധികം വാശി നിറഞ്ഞതായിരുന്നു ശിവ എന്ന കാർഡിഫിന്റെ “സെർവ് മെഷീൻ ”തുടരെ തുടരെ പോയിന്റ് നേടി കാർഡിഫിനെ ഫൈനലിൽ എത്തിച്ചു. ആവേശകരമായ ഫൈനലിൽ തുടർച്ചയായ അഞ്ച് വിജയങ്ങളുടെ മധുരത്തിൽ കാർഡിഫും കപ്പിനും ചുണ്ടിനും ഇടയിൽ നിർഭാഗ്യതാൽ നഷ്ടപെട്ട ചാമ്പ്യൻ പട്ടം ‌ തിരികെ പിടിക്കാൻ രണ്ടും കല്പിച്ചു ഉറപ്പിച്ചു ഇറങ്ങിയ ലിവർപൂൾ ചുണക്കുട്ടികൾ കോർട്ടിൽ ആറാടുകയാണ് ചെയ്തത്.

കാർഡിഫിന്റെ മൂന്ന് പ്രധാന കളിക്കാരുടെ അഭാവം അവരുടെ പ്രകടനത്തെ സാരമായി ബാധിച്ചു. ഏറെ കുറെ ബിനീഷിന്റെ ഒറ്റയാൾ പോരാട്ടം ആയിരുന്നു കാർഡിഫിന്റെ ഫൈനലിലെ പോരാട്ടം. ബാക്ക് കോർട്ടിൽ നിന്നും ഇടതടവില്ലാതെ ആക്രമണം അഴിച്ചുവിട്ട ഷാനു പ്രെസ്റ്റൺ ടൂർണമെന്റിലെ “മിന്നൽ മുരളി ”ആയിരുന്നു കൂടെ ടു സോണിൽ നിന്നും റോണിയുടെ തീപ്പൊരി അറ്റാക്ക്കും അഖിലിന്റെ ശക്തമായ ഡിഫെൻസ് കൂടി ഒത്തു ചേർന്നപ്പോൾ കാർഡിഫിന്റെ തുടർച്ചയായ ആറാമാത് ചാമ്പ്യൻ കിരീടം എന്ന സ്വപ്നത്തിന് തിരശീല വീണു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more