1 GBP = 105.71
breaking news

ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് വേൾഡ് മലയാളി ബിസ്നസ്‌ കൗൺസിലിന്റെ ‘സ്നേഹാദരവ്’

ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസിന് വേൾഡ് മലയാളി ബിസ്നസ്‌ കൗൺസിലിന്റെ ‘സ്നേഹാദരവ്’

റോമി കുര്യാക്കോസ് 

പത്തനാപുരം / യു കെ: യു കെയിലെ പ്രമുഖ സംരംഭകയും ചാരിറ്റി പ്രവർത്തകയും കെ പി സി സിയുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രവാസി സംഘടനയായ ഓ ഐ സി സിയുടെ യു കെ ഘടകം പ്രസിഡന്റുമായ ഷൈനു ക്ലെയർ മാത്യൂസിന് വേൾഡ് മലയാളി ബിസ്നസ്‌ കൗൺസിലിന്റെ ‘സ്നേഹാദരവ്’. 

‘ലോക കേരളം, സൗഹൃദ കേരളം’ എന്ന പേരിൽ പത്തനാപുരത്തെ ഗാന്ധി ഭവനിൽ വച്ച് സംഘടിപ്പിച്ച പ്രൗഡഗംഭീരമായ ചടങ്ങിൽ വച്ചാണ് ഷൈനു ക്ലെയർ മാത്യൂസ് ആദരിക്കപ്പെട്ടത്. ചടങ്ങിനോടാനുബന്ധിച്ചു നടന്ന പൊതുസമ്മേളനം കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. മുൻ മേഖാലയ ഗവർണർ കുമ്മനം രാജശേഖരൻ മൊമെന്റോ നൽകി ആദരിച്ചു. വേൾഡ് മലയാളി ബിസിനസ്‌ ഫോറം ഗ്ലോബൽ ചെയർമാൻ ജെയിംസ് കൂടൽ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല, കെ പി സി സി സെക്രട്ടറി റിങ്കൂ ചെറിയാൻ, വേൾഡ് മലയാളി ബിസിനസ്‌ ഫോറം ചെയർമാൻ ജെയിംസ് കൂടൽ, ഗ്ലോബൽ പ്രസിഡന്റ്‌ തോമസ് മൊട്ടയ്ക്കൽ, ഗാന്ധി ഭവൻ  ചെയർമാൻ ഡോ. പുനലൂർ സോമരാജൻ, വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള സംരംഭക പ്രമുഖർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. 

രാവിലെ 11.30ന് ആരംഭിച്ച ചടങ്ങുകൾക്ക് ഗാന്ധി ഭവനിലെ കുട്ടികൾ ഉൾപ്പടെയുള്ളവർ അവതരിപ്പിച്ച വിവിധ കലാവിരുന്നുകൾ മിഴിവേകി. പരിപാടിയിൽ പങ്കെടുത്ത അതിഥികൾ ഉൾപ്പടെ ആയിരത്തിയഞ്ഞൂറോളം പേരുടെ വിഭവസമൃദ്ധമായ സ്നേഹവിരുന്നും സംഘാടകർ ഒരുക്കിയിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more