റോമി കുര്യാക്കോസ്
തിരുവനന്തപുരം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി സെക്രട്ടറി വി കെ അറിവഴകൻ, കെ പി സി സി അധ്യക്ഷൻ, സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജു എന്നിവരുമായി ഓ ഐ സി സി (യു കെ) നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വാക്താവ് റോമി കുര്യാക്കോസ് എന്നിവർ കൂടിക്കാഴ്ച നടത്തി.
തിരുവനന്തപുരത്ത് വച്ച് നടന്ന കൂടിക്കാഴ്ചയിൽ, വി കെ അറിവഴകന് ഓ ഐ സി സി (യു കെ) ഭാരവാഹികൾ സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിക്കുകയും കഴിഞ്ഞ മൂന്ന് മാസത്തെ വിശദമായ പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. ഓ ഐ സി സി (യു കെ) – യുടെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച എ ഐ സി സി സെക്രട്ടറി, കേരളത്തിലെ സംഘടനകൾ യു കെയിലെ ഓ ഐ സി സിയെ മാതൃകയാക്കണമെന്നും കൂട്ടിച്ചേർത്തു. സംഘടനയുടെ 2025 വർഷത്തിലെ കലണ്ടറുകളും വി കെ അറിവഴകന് കൈമാറി. ഓ ഐ സി സി (യു കെ) -യുടെ ചുമതല വഹിക്കുന്ന കെ പി സി സി ജനറൽ സെക്രട്ടറി എം എം നസീറിന്റെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.
കെ പി സി സി അധ്യക്ഷൻ കെ സുധാക്കാരനുമായി പത്തനാപുരത്ത് വച്ചും സംഘടനാകാര്യ ജനറൽ സെക്രട്ടറി എം ലിജുവുമായി കെ പി സി സി ആസ്ഥസനമായ ഇന്ദിരാ ഭവനിൽ വച്ചാ ഓ ഐ സി സി (യു കെ) നേതാക്കൾ കൂടിക്കാഴ്ച നടത്തി സംഘടനയുടെ മൂന്ന് മാസക്കാല പ്രവർത്തന റിപ്പോർട്ട് സമർപ്പിച്ചത്.
ഓ ഐ സി സി (യു കെ) – യുടെ പുതിയ നാഷണൽ കമ്മിറ്റി സെപ്റ്റംബർ 1ന് ചുമതല ഏറ്റെടുത്ത ശേഷം നടത്തിയ പ്രവർത്തനങ്ങളുടെ വിശദമാശങ്ങളും അടുത്ത മൂന്ന് മാസത്തെ പ്രവർത്തന രൂപരേഖയും അടങ്ങുന്ന വിശദമായ റിപ്പോർട്ടാണ് ഓ ഐ സി സി (യു കെ) സംഘം നേതാക്കൾക്ക് കൈമാറിയത്.
നേരത്തെ കേരളത്തിന്റെ ചുമതലയുള്ള മറ്റൊരു എ ഐ സി സി സെക്രട്ടറി ദീപാ ദാസ് മുൻഷിയേയും ഓ ഐ സി സി നാഷണൽ പ്രസിഡന്റ് ഷൈനു ക്ലെയർ മാത്യൂസ്, ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് എന്നിവർ ചേർന്നു സന്ദർശിക്കുകയും പ്രവർത്തന റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.
click on malayalam character to switch languages