1 GBP = 105.35
breaking news

വിധു പ്രതാപും  ജ്യോത്സനയും നയിക്കുന്ന “പ്രണയനിലാ” മ്യൂസിക് മെഗാഷോ ഫെബ്രുവരി 15 ശനിയാഴ്ച വിഗനിൽ…

വിധു പ്രതാപും  ജ്യോത്സനയും നയിക്കുന്ന “പ്രണയനിലാ” മ്യൂസിക് മെഗാഷോ ഫെബ്രുവരി 15 ശനിയാഴ്ച വിഗനിൽ…

വിഗൻ മലയാളി അസോസിയേഷന്റെ അഭിമുഖ്യത്തിൽ V4 എന്റർടൈൻമെന്റ്സ്  യുകെയുമായി ചേർന്ന് സംഗീതനിശ സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 15ശനിയാഴ്ച  വിഗാനിലുള്ള ‘The EDGE‘  ഓഡിറ്റേറിയത്തിൽ വച്ചായിരിക്കും പരിപാടി നടക്കുന്നത്.  ഏവർക്കും സുപരിചിതനായ വിധു പ്രതാപും ജ്യോത്സ്നയും സംഘവുമാണ് ഈ സംഗീത നിശാ നയിക്കുന്നത്.  

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.  ആദ്യ ടിക്കറ്റ്  വിഗൻ മലയാളി അസോസിയേഷൻ പ്രസിഡന്റ്‌  ബിനോജ് ചിറത്തറ,  സെക്രട്ടറി സോണിയ ജോസ്,  ട്രഷറർ  രാജ് രവീന്ദ്രൻ, ജോയിന്റ് സെക്രട്ടറി  സിന്റോ,  കമ്മീറ്റി അംഗങ്ങളായ  മിനി സജി,  റൂണ ജിജോ എന്നിവർ  ചേർന്ന് സേവ്യേഴ്സ് അക്കൗണ്ടൻറ്സ് എംഡി മിജോസ് സേവിയർ,  ജോഷി മനുവേൽ എന്നിവർക്ക് നൽകി ഉൽഘാടനം ചെയ്തു. ലൈഫ്‌ലൈൻ പ്രോട്ക്ട്  ആണ് പ്രോഗ്രാമിന്റെ ടൈറ്റിൽ സ്പോൺസർ. £100, £50, £30, £20എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. V4 entertainment website വഴി ടിക്കറ്റുകൾ ബുക്ക്‌ ചെയ്യാവുന്നതാണ്. 3 ടിക്കറ്റുകൾ ഒരുമിച്ച് എടുക്കുന്നവർക്ക് 20%ഡിസ്‌കൗണ്ട് ലഭ്യമാണ്. ചുരുങ്ങിയ സമയത്തേക്ക് മാത്രമാണ് ഈ ഓഫർ അനുവദിച്ചിരിക്കുന്നത്.

തിരക്കേറിയ ജീവിതത്തിനിടയിൽ നമ്മുടെ മനസ്സും ശരീരവും ഒന്ന് ശാന്തമാകുന്നതിനും പിറന്ന നാടിൻ്റെ  മണമുള്ള സംഗീതം ആസ്വദിക്കുന്നതിനുമായി  പ്രണയനിലാവിൻ്റെ സായം സന്ധ്യയിൽ നമുക്ക് ഒരുമിക്കാം. “പ്രണയ നിലാ 25 ലേക്ക് – ഏവരേയും  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറയിച്ചു.

ടിക്കറ്റിനായി താഴെ കാണുന്ന ലിങ്ക്‌ ക്ലിക്ക് ചെയ്യുക:-

https://v4entertainments.com/buyticket/events/manchester

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more