1 GBP = 105.56
breaking news

‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; ഹൈക്കോടതി

‘ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല’; ഹൈക്കോടതി

കൊച്ചി: ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി. ദുരന്തബാധിതർക്ക് ഉയർന്ന നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ടൗൺഷിപ്പിൽ വീടിന് പകരം ഉയർന്ന തുക നഷ്ടപരിഹാരം വേണമെന്ന പ്രദേശവാസിയുടെ ഹർജിയിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ദുരന്തബാധിതരുടെ പ്രയോജനത്തിനാണ് സംസ്ഥാന സർക്കാരിന്റെ ടൗൺഷിപ്പ് പദ്ധതി. വ്യക്തിപരമായ മുൻഗണന നൽകാൻ സർക്കാരിന് കഴിയില്ലെന്നും ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാണിച്ചു. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുനരധിവാസം ഒരുക്കുന്നത്. ദുരന്തബാധിതരോട് സർക്കാരിന്റെ ചുമതലയെന്ത് എന്നാണ് ചോദ്യമെന്ന് ചൂണ്ടിക്കാണിച്ച ഹൈക്കോടതി ലഭ്യമായ വിഭവങ്ങൾ തുല്യമായി വീതിച്ച് നൽകുകയാണ് സർക്കാരിന്റെ ചുമതലയെന്ന മറുപടിയും പറഞ്ഞു. ഇതിൽ ദുരന്തബാധിതർക്ക് ആഡംബരം ആവശ്യപ്പെടാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ടൗൺഷിപ്പിൽ വീട് ആവശ്യമില്ലെങ്കിൽ അതിന് പകരം ഉയർന്ന തുക ആവശ്യപ്പെടാനാവില്ല. ഉരുൾപൊട്ടൽ മാത്രമല്ല ദുരന്തം, മറ്റ് ദുരന്തങ്ങളെ നേരിട്ടവരുമുണ്ട്. അവർക്ക് വേണ്ടിയും പുനരധിവാസം ഉറപ്പാക്കേണ്ടതുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

സുരക്ഷിതമായ സ്ഥലത്താണ് സർക്കാർ പുനരധിവാസ സൗകര്യം ഒരുക്കുന്നത്. സർക്കാരിന്റെ ഫണ്ട് ഉചിതമായ രീതിയിൽ വിനിയോഗിക്കുകയാണ് വേണ്ടത്. സുരക്ഷിതമായ ജീവിത സാഹചര്യമൊരുക്കാനാണ് ടൗൺഷിപ്പ് പദ്ധതി. സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണ് ടൗൺഷിപ്പ് പദ്ധതി. ഇതിൽ ഇടപെടാനില്ല. മാനുഷിക പരിഗണനയിലാണ് സർക്കാർ പുനരധിവാസം നടപ്പാക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more