1 GBP = 105.56
breaking news

അരൂരില്‍ വീടിന്റെ രണ്ടാംനിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

അരൂരില്‍ വീടിന്റെ രണ്ടാംനിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴ അരൂരില്‍ വീടിന്റെ രണ്ടാംനിലയില്‍ കെട്ടിയിരുന്ന ഊഞ്ഞാലില്‍ കുടുങ്ങി പത്ത് വയസുകാരന് ദാരുണാന്ത്യം. കുമ്പളം സ്വദേശി അഭിലാഷിന്റേയും ധന്യയുടെയും മകന്‍ കശ്യപ് ആണ് മരിച്ചത്. അരൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥിയാണ്. വീടിന്റെ രണ്ടാം നിലയിലെ ഊഞ്ഞാലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. അരൂര്‍ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

ഇന്നലെ രാത്രിയാണ് സംഭവം. കുട്ടി ഒറ്റയ്ക്കാണ് വീട്ടില്‍ ഉണ്ടായിരുന്നത്. മാതാപിതാക്കള്‍ ഇളയ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. തിരിച്ചു വന്നപ്പോഴാണ് കുഞ്ഞ് മരിച്ചു കിടക്കുന്നതായി കണ്ടത്. ഇവര്‍ കുമ്പളം സ്വദേശികളാണ്. കുറേ വര്‍ഷമായി അരൂര്‍ ബൈപ്പാസ് കവലയില്‍ വാടകയ്ക്ക് താമസിക്കുകയാണ്.

എന്തെങ്കിലും തരത്തിലുള്ള ദുരൂഹത ഉണ്ടോ എന്നറിയണമെങ്കില്‍ പോസ്‌റ്റേമോര്‍ട്ടം നടപടികള്‍ പൂര്‍ത്തികാണമെന്ന് പൊലീസ് പറയുന്നു. ശശീരത്തില്‍ മറ്റ് മുറിവുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഇന്‍ക്വസ്റ്റില്‍ വ്യക്തമായിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more