1 GBP = 105.63
breaking news

സട്ടൺ കോൾഡ്‌ഫീൽഡ് മലയാളി സംഗമം ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 സമുചിതമായി ആഘോഷിച്ചു

സട്ടൺ കോൾഡ്‌ഫീൽഡ് മലയാളി സംഗമം ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 സമുചിതമായി ആഘോഷിച്ചു

ബിർമിങ്ഹാം സട്ടൺ കോൾഡ്‌ഫീൽഡ് മലയാളി സംഗമത്തിൻറ്റെ (SMS) ക്രിസ്തുമസ് പുതുവത്സരാഘോഷം 2025 ജനുവരി 3 വെള്ളിയാഴ്ച വൈകുന്നേരം, ആദരണീയരായ യുക്മ ഭാരവാഹികളുടെ സാനിധ്യത്തിൽ, വിപുലമായ പരിപാടികളോടു കൂടെ ആഘോഷിച്ചു.

SMS പ്രസിഡൻറ്റ് ബാബു രഞ്ജിത്തിൻറ്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം, യുക്മ നാഷണൽ പ്രസിഡൻറ്റും, മുഖ്യാതിഥിയുമായ ഡോ. ബിജു പെരിങ്ങത്തറ തിരി തെളിയിച്ച് ഉത്ഘാടനം നിർവഹിക്കുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്‌തു. യുക്മ നാഷണൽ ജോയിൻറ് സെക്രട്ടറി ശ്രീമതി സ്മിതാ തോട്ടം, യുക്മ മിഡ്‌ലാൻഡ്‌സ് പ്രസിഡൻറ്റ് ശ്രീ ജോർജ് തോമസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

SMS പ്രോഗ്രാം കോർഡിനേറ്റർ ശ്രീമതി ഷേർലി അജി ക്രിസ്തുമസ്സ് രാവിലേക്ക് ഏവരെയും സ്വാഗതം ചെയ്തു. SMS ൻറ്റെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ശ്രീ ബിനു ബേബി അവതരിപ്പിക്കുകയും, ട്രഷറർ ജോജി ജോസഫ് ചേന്നാട്ട് കണക്കുകൾ പൊതുസമക്ഷം വയ്ക്കുകയും ചെയ്‌തു. റാണി ജോജി നന്ദിയും അർപ്പിച്ചു.

തകർപ്പൻ സ്റ്റേജ് പ്രകടനങ്ങളും, വമ്പൻ റാഫിൾ സമ്മാനങ്ങളും, ക്രിസ്തുമസ് ഡിന്നറുമൊരുക്കി SMS കമ്മിറ്റി ഏവരെയും വരവേറ്റു. സാജു വർഗീസ് & ജോജി ജോസഫ് ടീമിന്റെ മനോഹരമായ Disc Jockey വിരുന്നോടെ 2024 SMS ക്രിസ്തുമസ് പുതുവത്സര രാവിനു തിരശീല വീണു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more