1 GBP = 105.62
breaking news

മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്

മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ആശുപത്രിയിൽ കുത്തേറ്റത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാന്

ഇക്കഴിഞ്ഞ ശനിയാഴ്ച്ച മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ (AMU) ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നടന്ന ആക്രമണത്തിൽ പരിക്കേറ്റ് ഗുരുതരാവസ്ഥയിലായത് മലയാളി നേഴ്സായ അച്ചാമ്മ ചെറിയാൻ. ആശുപത്രി ജീവനക്കാരിക്ക് കുത്തേറ്റ വിവരം നേരത്തെ തന്നെ യുക്മ ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പരിക്കേറ്റത് മലയാളി നേഴ്സാണെന്ന വിവരം ഇന്നലെയാണ് ആശുപത്രി അധികൃതരും പുറത്ത് വിട്ടത്.

ശനിയാഴ്ച വൈകുന്നേരം ഗ്രേറ്റർ മാഞ്ചസ്റ്ററിലെ ഓൾഡ്ഹാം റോയൽ ഹോസ്പിറ്റലിനുള്ളിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ ഡ്യൂട്ടിക്കിടെയാണ് അച്ചാമ്മ ചെറിയാൻ (57) ആക്രമിക്കപ്പെട്ടത്. അന്ന് തന്നെ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 37 കാരനായ റോമൻ ഹക്കാണ് പ്രതി. അച്ചാമ്മ ചെറിയാന് ഗുരുതരമായി പരിക്കേറ്റ സംഭവത്തെ തുടർന്ന് കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ് ഇയ്യാളെ മാഞ്ചസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി.

ഭർത്താവായ അലക്‌സാണ്ടർ ചാണ്ടിക്കും രണ്ടു മക്കൾക്കുമൊപ്പം ഓൾഡ്ഹാമിൽ താമസിക്കുന്ന അച്ചാമ്മ ചെറിയനെക്കുറിച്ച് പരിസരവാസികൾക്കും നല്ലതേ പറയുന്നുള്ളൂ. 2007 മുതൽ ഓൾഡ്ഹാമിൽ താമസിക്കുന്ന കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്നവരാണ് തദ്ദേശവാസികളായ ഇംഗ്ലീഷുകാർ. അച്ചാമ്മ ചെറിയാന് നേരെയുണ്ടായ ആക്രമണത്തെത്തുടർന്ന് അക്രമിക്കെതിരെ ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് ഉൾപ്പെടെയുള്ളവർ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന അച്ചാമ്മ ചെറിയാന്റെ ആരോഗ്യ നിലയിൽ കാര്യമായ മാറ്റമുണ്ടെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more