1 GBP = 105.64
breaking news

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

വയനാട് ഉരുള്‍പ്പൊട്ടല്‍; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി

മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും.
കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും.

പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി SHO എന്നിവർ പ്രാദേശിക സമിതിയിൽ ഉൾപ്പെടുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ഇവരുടെ മുഖ്യ ചുമതല. പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് പട്ടികയിൽ സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധന നടത്തും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തല സമിതി. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കി ഡെത്ത് സർട്ടിഫിക്കറ്റ് നൽകും. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും നടപടി.

അതേസമയം മുണ്ടക്കൈ–-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിശ്ചയിച്ച എസ്‌റ്റേറ്റ്‌ ഭൂമികളുടെ വിലനിർണയ സർവേ പൂർത്തിയായി. കൽപ്പറ്റ എൽസ്റ്റൺ എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്‌ടറും എച്ച്‌എംഎല്ലിന്റെ നെടുമ്പാല എസ്‌റ്റേറ്റിൽ ഏറ്റെടുക്കുന്ന 48.96 ഹെക്‌ടറിലുമാണ്‌ സർവേ പൂർത്തിയാക്കിയത്‌. ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ സർക്കാർ അതിവേഗ നടപടിയിലേക്ക്‌ കടക്കുകയായിരുന്നു. കേന്ദ്രസഹായം നിഷേധിക്കപ്പെടുമ്പോഴും സംസ്ഥാന സർക്കാർ ടൗൺഷിപ്പിനായുള്ള ഒരുക്കം വേഗത്തിൽ പുരോഗമിക്കുന്നത്‌.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more