1 GBP = 105.04
breaking news

മാഞ്ചെസ്റ്ററിലെ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ നേഴ്‌സിന് കുത്തേറ്റു; കൊലപാതകശ്രമത്തിന് ഒരാൾ അറസ്റ്റിൽ

മാഞ്ചെസ്റ്ററിലെ റോയൽ ഓൾഡ്ഹാം ആശുപത്രിയിൽ നേഴ്‌സിന് കുത്തേറ്റു; കൊലപാതകശ്രമത്തിന് ഒരാൾ അറസ്റ്റിൽ

മാഞ്ചെസ്റ്റർ: മാഞ്ചസ്റ്ററിലെ എൻഎച്ച്എസ് ആശുപത്രിയിൽ നേഴ്‌സിന് കുത്തേറ്റു. നേഴ്‌സിന് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കൊലപാതകശ്രമം ആരോപിച്ച് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിലെ അക്യൂട്ട് മെഡിക്കൽ യൂണിറ്റിൽ (AMU) ശനിയാഴ്ച രാത്രി പതിനൊന്നരയോടെ നടന്ന ആക്രമണത്തിലാണ് 50 വയസ് കാരിയായ നേഴ്‌സിന് ഗുരുതരമായി പരിക്കേറ്റത്.

അക്രമണകാരി കത്തിയല്ലാത്ത മൂർച്ചയുള്ള ഉപകരണം ഉപയോഗിച്ച് അവളെ ആക്രമിച്ചതായി ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് പറഞ്ഞു. നിലവിൽ ഇവർ ചികിത്സയ്ക്കായി ആശുപത്രിയിൽ തുടരുകയാണ്.
37 കാരനായ ഒരാൾ അറസ്റ്റിലായി, ഇയ്യാൾ പോലീസ് കസ്റ്റഡിയിൽ തുടരുകയാണ്.

സംഭവം ഞെട്ടിക്കുന്നതാണെന്നും കൂടുതൽ അന്വേഷണങ്ങൾ നടത്തുകയാണെന്നും, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി കഴിയുന്നതെല്ലാം ചെയ്യുമെന്നും പോലീസ് മേധാവി ക്രെയ്ഗ് റൊട്ടേഴ്സ് പറഞ്ഞു.

അക്രമത്തെ ഭയക്കാതെ രോഗികളെ പരിചരിക്കാൻ നഴ്‌സുമാർക്ക് കഴിയണമെന്ന് ഹെൽത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് എക്‌സിൽ പറഞ്ഞു. “റോയൽ ഓൾഡ്ഹാം ഹോസ്പിറ്റലിലെ ഈ ഭീകരമായ ആക്രമണത്തെത്തുടർന്ന് എൻ്റെ ചിന്തകൾ നഴ്സിനും അവരുടെ പ്രിയപ്പെട്ടവർക്കും ഒപ്പമാണ്.
നഴ്‌സുമാർ ഞങ്ങളുടെ NHS-ൻ്റെ നട്ടെല്ലാണ്, അക്രമത്തെ ഭയപ്പെടാതെ രോഗികളെ പരിചരിക്കാൻ അവർക്ക് കഴിയണം. ഞങ്ങൾ ട്രസ്റ്റുമായി സമ്പർക്കം പുലർത്തുന്നു, കഴിയുന്നതും അപ്ഡേറ്റ് ചെയ്യും.” അദ്ദേഹം എക്‌സിൽ കുറിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more