1 GBP = 105.77

NM വിജയന്റെയും മകന്റേയും ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

NM വിജയന്റെയും മകന്റേയും ആത്മഹത്യ; കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി

വയനാട്ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകന്റേയും ആത്മഹത്യയിൽ കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി. എംഎൽഎ ഐ സി ബാലകൃഷ്ണനെയും ഡിസിസി അധ്യക്ഷൻ എൻ ഡി അപ്പച്ചനേയും ബുധനാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് പ്രിൻസിപ്പൽ സെഷൻസ് കോടതി പൊലീസിന് വാക്കാൽ നിർദേശം നൽകി. കേസ് ഡയറി 15ന് ഹാജരാക്കാനും പോലീസിനോട് ആവശ്യപ്പെട്ടു.

എൻഎം വിജയന്റെയും മകന്റെയും മരണത്തിൽ സുൽത്താൻ ബത്തേരി എംഎൽഎ ഐ സി ബാലകൃഷ്ണൻ, വയനാട് ഡിസിസി അധ്യക്ഷൻ എൻഡി അപ്പച്ചൻ, കെ കെ ഗോപിനാഥൻ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർത്തിരുന്നത്. എൻ എം വിജയന്റെ ആത്മഹത്യ കുറിപ്പിൽ നാല് നേതാക്കളുടെ പേരാണ് പറയുന്നത്. ഇതിൽ ഒരാൾ മരിച്ചിരുന്നു. ബാക്കി മൂന്ന് പേർക്കെതിരെയാണ് പൊലീസ് പ്രതി ചേർത്തത്.

എൻ എം വിജയന്റേയും മകന്റേയും മരണത്തിൽ ഐ സി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാർട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകൻ വിജേഷ് ആരോപിച്ചിരുന്നു. ആരോപണം തെളിഞ്ഞാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ പറഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുകയാണ്. എംഎൽഎ എത്രയും പെട്ടെന്ന് രാജിവയ്ക്കണമെന്നാണ് ആവശ്യം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more