1 GBP = 107.44
breaking news

സ്റ്റീവനേജിൽ കരോൾ-പുൽക്കൂട്-ഭവനാലങ്കാര മത്സരങ്ങൾ ഗുഹാതുരുത്വമുണർത്തി; ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ജനുവരി 11 ന്.

സ്റ്റീവനേജിൽ കരോൾ-പുൽക്കൂട്-ഭവനാലങ്കാര മത്സരങ്ങൾ ഗുഹാതുരുത്വമുണർത്തി; ക്രിസ്തുമസ് ന്യു ഇയർ ആഘോഷം ജനുവരി 11 ന്.

അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിക്കുന്ന ക്രിസ്തുമസ്സ്-നവവത്സര ആഘോഷം ജനുവരി 11 ന് ശനിയാഴ്ച സ്റ്റീവനേജ് ബാൺവെൽ അപ്പർ സ്‌കൂളിൽ വെച്ച് നടത്തപ്പെടും. ക്രിസ്തുമസ്സ് ആഘോഷത്തിന്റെ ഭാഗമായി സർഗ്ഗം സംഘടിപ്പിച്ച കരോൾ-പുൽക്കൂട്-ട്രീ-ഭവനാലങ്കാര മത്സരങ്ങൾ ആകർഷകവും, ഗുഹാതുരത്വം ഉണർത്തുന്നതുമായി.

സ്റ്റീവനേജ് എം പി കെവിൻ ബൊണാവിയ ക്രിസ്തുമസ്സ് ആഘോഷം ഉദ്ഘാടനം നിർവ്വഹിച്ചു നൽകുന്നതാണ്. സ്റ്റീവനേജ് മേയർ ജിം ബ്രൗൺ, മേയറസ് പെന്നി ഷെങ്കൽ എന്നിവർ മുഖ്യാതിഥികളായി പങ്കു ചേരുകയും, ക്രിസ്തുമസ് പുൽക്കൂട്-അലങ്കാര മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്യുന്നതുമാണ്.

കലാസന്ധ്യയിൽ അരങ്ങേറുന്ന സംഗീത-നൃത്ത വിസ്മയ പ്രകടനങ്ങളിൽ സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർപേഴ്സണും, സ്റ്റീവനേജ് ഫെസ്റ്റിവൽ അടക്കം പരിപാടികളുടെ മുഖ്യ സംഘാടകയുമായ ഹിലാരി സ്പിയേഴ്‌സ് ആതിഥേയത്വം സ്വീകരിച്ചു പങ്കെടുക്കും. യുഗ്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ കലോത്സവമേളയുടെ കോർഡിനേറ്ററും, ലൂട്ടൻ കേരളൈറ്റ് അസ്സോസ്സിയേഷൻ പ്രസിഡണ്ടുമായ അലോഷ്യസ് ഗബ്രിയേൽ ആഘോഷത്തിൽ യുഗ്മ പ്രതിനിധിയായി പങ്കു ചേരുന്നതുമാണ്.

മികവുറ്റ സംഗീത-നടന-നൃത്തങ്ങൾ സമന്വയിക്കുന്ന ക്രിസ്തുമസ്സ് ആഘോഷത്തിൽ പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് കമ്പനിയായ ‘ലോയൽറ്റി ഫിനാൻഷ്യൽ സൊല്യൂഷൻസ്’, സെൻറ് ആൽബൻസിലെ ഭക്ഷണ പ്രിയരുടെ രുചിക്കൂട്ടും, പാർട്ടി വേദിയുമായ ‘ചിൽ@ചില്ലീസ്’ കേരള ഹോട്ടൽ, യു കെ യിലെ പ്രമുഖ ഹോൾസെയിൽ ഫുഡ്- ഇൻഗ്രിഡിയൻസ് വിതരണക്കാരായ 7s ട്രേഡിങ് ലിമിറ്റഡ്, പ്രമുഖ കാറ്ററിങ് കമ്പനിയായ ‘ബെന്നീസ് കിച്ചൺ’ അടക്കം സ്ഥാപനങ്ങൾ സർഗ്ഗം ആഘോഷത്തിൽ സ്പോൺസർമാരായിരിക്കും.

സംഗീത-നൃത്ത-നടന ആഘോഷസന്ധ്യയിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികളാണ് കോർത്തിണക്കിയിരിക്കുന്നത്.’ബെന്നീസ്സ് കിച്ചൻ’ തയ്യാറാക്കുന്ന സ്വാദിഷ്‌ടമായ ത്രീ കോഴ്സ് ക്രിസ്തുമസ്സ് ഡിന്നർ ആഘോഷത്തിലെ ഹൈലൈറ്റാവും.

ക്രിസ്തുമസ് നേറ്റിവിറ്റി സ്‌കിറ്റോടെ ആരംഭിക്കുന്ന ആഘോഷത്തിൽ പ്രസിഡണ്ട് അപ്പച്ചൻ കണ്ണഞ്ചിറ സ്വാഗതവും, സെക്രട്ടറി സജീവ് ദിവാകരൻ നന്ദിയും ആശംസിക്കും.സ്റ്റീവനേജ് കരോൾ ടീം നയിക്കുന്ന കരോൾ ഗാനാലാപനം തുടർന്ന് ഉണ്ടായിരിക്കും.

സർഗ്ഗം സ്റ്റീവനേജ് തിരുപ്പിറവി-നവവത്സര ആഘോഷത്തിന്റെ ഭാഗമാകുവാൻ ആഗ്രഹിക്കുന്നവർ കമ്മിറ്റിയുമായി ബന്ധപ്പെടുവാൻ താല്പര്യപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
അപ്പച്ചൻ കണ്ണഞ്ചിറ: 07737956977, സജീവ് ദിവാകരൻ: 07877902457, ജെയിംസ് മുണ്ടാട്ട്: 07852323333

Venue: Barnwell Upper School, Shephall, SG2 9SR

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more