1 GBP = 107.20
breaking news

ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി.

ഇരുപതാമത് വാർഷിക നിറവിൽ ക്രിസ്തുമസ്സും പുതുവർഷവും ആഘോഷിക്കാൻ ബിസിഎംസി….അസിസ്റ്റൻ്റ് കോൺസൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യും. യുക്മ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ മുഖ്യാതിഥി.

യുകെയിലെ ഏറ്റവും പ്രബലമായ മലയാളി അസോസിയേഷനു കളിൽ ഒന്നായ ബിർമിങ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (ബി സി എം സി) തങ്ങളുടെഇരുപതാമത് വാർഷിക നിറവിൽ ഈ വർഷത്തെ ക്രിസ്തുമസ് പുതുവത്സരാഘോഷം കൊണ്ടാടുന്നു.

2025 ജനുവരി നാല് ശനിയാഴ്ച 1.30നു അസിസ്റ്റന്റ് കൗൺസിൽ ജനറൽ ഓഫ് ഇന്ത്യ ശ്രീ. പ്രമോദ് യാദവ് ഉദ്ഘാടനം ചെയ്യുന്ന വാർഷികാഘോഷത്തിൽ യുക്മ പ്രസിഡണ്ട് ഡോക്ടർ ബിജു പെരിങ്ങത്തറ മുഖ്യാതിഥിയാകും. യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്‌ ശ്രീ ജോർജ് തോമസ് സമ്മേളനത്തിൽ ആശംസകൾ അർപ്പിക്കും.

ബിസിഎംസിയുടെ മുഖ്യ സ്പോൺസേഴ്സ് ആയ ഫോക്കസ് ഇൻഷുറൻസ് മാനേജിങ്ങ് ഡയറക്ടർ ശ്രീ ഷിജോ ജോസഫും വേദിയിൽ സന്നിഹിതനാവും. ഇതിനോടൊപ്പം ഈ വർഷത്തെ ക്രിസ്തുമസ്സും പുതുവത്സരാഘോഷവും വർണ്ണാഭമാക്കുന്നതിനായിട്ടാണ് ഭരണസമിതി തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ നാളുകളിൽ ഭരണസാരഥ്യം നയിച്ചിരുന്ന അംഗങ്ങളെ ആദരിക്കുന്നതോടൊപ്പം ബിസിഎംസിയുടെ കലാരത്നങ്ങൾ അവതരിപ്പിക്കുന്ന ദൃശ്യാവിഷ്കാരവും സദസ്സിന് മിഴിവേകും.

കഴിഞ്ഞ 20 വർഷക്കാലമായി ബർമിംങ്ഹാമിലെ മലയാളി സമൂഹത്തെ ഒരു കുടക്കീഴിലാക്കി നിലനിർത്തിക്കൊണ്ട് ബിസിഎംസി നടത്തിയ പ്രവർത്തനങ്ങൾ ശ്രദ്ധേയമാണ്. പഴയ തലമുറയെയും പുതിയ തലമുറയെയും കൂട്ടി ചേർക്കുന്നതിലും കേരള സംസ്കാരം നിലനിർത്തിക്കൊണ്ട് നല്ല നാളെക്കായി പ്രവർത്തിക്കുവാൻ നാളിതുവരെയുള്ള ഭരണസാരഥികൾ എല്ലാവരും ഒത്തൊരുമയോടെ പ്രയത്നിച്ചിട്ടുണ്ട്. അതിന്റെ ഫലമാണ് ഇന്ന് കാണുന്ന ഇരുപതാം വാർഷിക ആഘോഷം.

യുകെയിലെ സംഘടനകളുടെ മാതാവായ യുക്മ എന്ന പ്രസ്ഥാനത്തിന് കരുത്ത് ആകുവാൻ ബി സിഎംസി എന്നും മുൻപിൽ ആണ്. വർഷം തോറും യുക്മ നടത്തിവരുന്ന കലാ കായിക മാമാങ്ക ങ്ങളിൽ ഇതിനോടകം തന്നെ തുടർച്ചയായി പല വർഷങ്ങളിലും ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിസിഎംസി ക്ക് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 വർഷക്കാലം ഒരു കുടുംബം പോലെ കഴിഞ്ഞു കൊണ്ടിരിക്കുന്ന ബിസിഎംസി വരും വർഷങ്ങളിലും ആ ബന്ധം ദൃഢമായി നിലനിർത്തിക്കൊണ്ട് ശക്തമായ മുന്നോട്ടുപോകുമെന്നും ആഘോഷരാവിലേക്ക് എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു എന്നും നിലവിലെ ഭരണസമിതിക്ക് വേണ്ടി പ്രസിഡണ്ട് ശ്രീമതി ലിറ്റി ജിജോ, സെക്രട്ടറി സോണിയ പ്രിൻസ്, നോബിൾ എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more