1 GBP = 105.77
breaking news

ഇനി ആകാശത്തും വൈഫൈ, ആഭ്യന്തര വിമാനങ്ങളിൽ ഇൻ്റ്ർനെറ്റ് സേവനം ആരംഭിച്ച് എയർ ഇന്ത്യ

ഇനി ആകാശത്തും വൈഫൈ, ആഭ്യന്തര വിമാനങ്ങളിൽ ഇൻ്റ്ർനെറ്റ് സേവനം ആരംഭിച്ച് എയർ ഇന്ത്യ

മുബൈ: ആകാശത്തും ഇൻ്റർനെറ്റ് സേവനം ആരംഭിച്ച് ടാറ്റയുടെ വിമാനകമ്പനിയായ എയർ ഇന്ത്യ. ഇതോടെ രാജ്യത്ത് ആഭ്യന്തര വിമാനങ്ങളിൽ വൈഫൈ കണക്ടിവിറ്റി നൽകുന്ന ആദ്യത്തെ വിമാന കമ്പനിയായി മാറുകയാണ് എയർ ഇന്ത്യ. 2025 ജനുവരി ഒന്ന് മുതൽ തിരഞ്ഞെടുത്ത വിമാനങ്ങളിൽ സേവനം ആരംഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരുന്നത്.

വിമാന യാത്രികര്‍ക്ക് ഒരേസമയം ഒന്നിലധികം ഉപകരണങ്ങൾ വൈഫൈയുമായി ബന്ധിപ്പിക്കാൻ കഴിയുമെന്നാണ് വിശദീകരണം. ഐഒഎസ് അല്ലെങ്കിൽ ആൻഡ്രോയിഡ് ലാപ്‌ടോപ്പുകൾ, ടാബ്‌ലെറ്റുകൾ, സ്‌മാർട്ട്‌ഫോണുകൾ എന്നിവയുൾപ്പെടെയുള്ളവയിൽ ഇത്തരത്തിൽ വൈഫൈ കണക്ട് ചെയ്ത ഉപയോഗിക്കാം. നിലവിൽ ന്യൂയോർക്ക്, ലണ്ടൻ, പാരീസ്, സിംഗപ്പൂർ എന്നീ ആഭ്യന്തര റൂട്ടുകളിൽ ഈ സേവനം പരീക്ഷിച്ച് വി‍ജയിച്ചതാണ്

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more